HOME
DETAILS
MAL
കോടതി നിര്‍ദേശിച്ചത് എക്സൈസ് കമ്മീഷണറോട്, അളക്കാനെത്തിയത് ബീവറേജ് മാനേജര്‍മാരും ചുമട്ടുതൊഴിലാളികളും
backup
May 27 2017 | 01:05 AM
പനമരം: പനമരത്തെ മദ്യശാല പ്രശ്നവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും ചുമട്ടുതൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കം. പനമരത്തെ ജനവാസ കേന്ദ്രത്തിലെ വിദേശമദ്യശാല ആദിവാസി കോളനിയില്‍ നിന്ന് മാനദണ്ഡമനുസരിച്ചുള്ള ദൂരം പാലിച്ചില്ലെന്ന സമരസമിതിയുടെ ഹരജിയെ തുടര്‍ന്ന് അളന്ന് തിട്ടപ്പെടുത്താന്‍ എക്സൈസ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ ബിവറേജിലെ റീജ്യനല്‍ മാനേജരും ഷോപ്പ് മാനേജരും ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം അളക്കാനെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രദേശവാസികളും ചുമട്ടുതൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. സ്ത്രീകളെ അസഭ്യം പറഞ്ഞതിന് സമരസമിതി ചുമട്ടു തൊഴിലാളികള്‍ക്കെതിരേ പനമരം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."