കോളജുകള്‍ ജനുവരിയില്‍ തുറക്കും
തിരുവനന്തപുരം: കോളജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. ഇവിടെ പകുതി വീതം വിദ്യാര്‍ഥികളെവച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കു ശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.
കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
സ്വാഗതം ചെയ്ത്
അധ്യാപക സംഘടനകള്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താനും ജനുവരി മുതല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്കു സംശയ ദുരീകരണത്തിനു സംവിധാനം ഒരുക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് അധ്യാപക സംഘടനകള്‍. പരീക്ഷ നടത്താതിരിക്കാനാകില്ലെന്നു നിലപാടെടുത്ത സംഘടനകള്‍, ശാരീരിക അകലം പാലിച്ചു മാത്രമേ കുട്ടികളെ സ്‌കൂളിലിരിക്കാന്‍ അനുവദിക്കാവൂ എന്നു വ്യക്തമാക്കി.
ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമായി എന്നുറപ്പാക്കിയിട്ടു മാത്രമേ പരീക്ഷയിലേക്കു കടക്കാവൂ. പരീക്ഷ നടത്താനായില്ലെങ്കില്‍ കുട്ടികള്‍ക്ക് അക്കാദമിക് വര്‍ഷം നഷ്ടമാകും. തയാറെടുപ്പുകള്‍ നടത്തുന്നതിനു മുന്‍പ് അധ്യാപക, വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. എല്ലാ ക്ലാസിലും പരീക്ഷ നടത്തണം. പരീക്ഷ നടത്താതെയുള്ള പ്രമോഷന്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ കുറയ്ക്കുമെന്നും സംഘടനകള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."