കടുത്തുരുത്തി വില്ലേജ്, സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്
കടുത്തുരുത്തി: കടുത്തുരുത്തി വില്ലേജ്, സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസുകളില്‍ റെയ്ഡിനെത്തിയതെന്ന് വിജിലന്‍സ് സി.ഐ റിജോ ജോസഫ് പറഞ്ഞു.
കടുത്തുരുത്തി സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫിസുകളെ കുറിച്ചു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സബ് രജിസ്ട്രാര്‍ ഓഫിസിലെ ചില ജീവനക്കാരെ കുറിച്ചു പരാതിയുണ്ടായിരുന്നു. ജോലിക്കെത്തുന്ന ജീവനക്കാര്‍ രജിസ്ട്രര്‍ ബുക്കില്‍ ഒപ്പ് വയ്ക്കാത്തതും പണമിടപാടുകള്‍ക്ക് കൃത്യമായ രേഖകള്‍ ഇല്ലാത്തതും പരിശോധനയില്‍ കണ്ടെത്തി. രജിസ്ട്രാര്‍ ഓഫീസിലെ രണ്ട് ജീവനക്കാര്‍ രാവിലെ ഓഫിസിലെത്തിയ സമയത്ത് ഹാജര്‍ രേഖപെടുത്താത്തതും കണ്ടെത്തി.
പലരും പല സമയത്ത് ഓഫീസില്‍ വരുന്നതെന്നും പിന്നീട് തോന്നുമ്പോള്‍ രാവിലത്തെ സമയം വച്ചുക്കൊണ്ട് ഒപ്പിടുകയാണ് സാധാരണ ചെയ്യുന്നതെന്നും പരിശോധനയില്‍ വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."