ദേശീയ പാര്‍ട്ടി പദവി ; സി.പി.ഐക്കും എന്‍.സി.പിക്കും തെര. കമ്മിഷന്‍ നോട്ടിസ്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം പരിഗണിച്ച് എന്‍.സി.പി, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടപ്പെട്ടേക്കും. ഇതുസംബന്ധിച്ചുള്ള വിശദീകരണം നല്‍കാന്‍ ഇരു പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
തങ്ങളുടെ ദേശീയ പാര്‍ട്ടി പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിനകം ഇക്കാര്യത്തില്‍ പാര്‍ട്ടികളുടെ അഭിപ്രായം അറിയിക്കണമെന്നാണ് കമ്മിഷന്‍ വ്യക്തമാക്കിയത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ, ബി.എസ്.പി, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ദേശീയ പദവി നഷ്ടപ്പെടുന്ന നിലയിലായിരുന്നു. തെരഞ്ഞെടുപ്പിലെ മോശം പ്രകടനമായിരുന്നു ഇതിന് കാരണം. സമാന അവസ്ഥയാണ് ഇത്തവണയും സി.പി.ഐയും എന്‍.സി.പിയും നേരിടുന്നത്. ഇവര്‍ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസുമുണ്ട്.
അതേസമയം പല പാര്‍ട്ടികളും നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് 2016ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ-സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ പ്രകടനം ഓരോ അഞ്ചുവര്‍ഷം കണക്കാക്കുന്നത് 10 വര്‍ഷമായി ദീര്‍ഘിപ്പിച്ചിരുന്നു.
ഇത്തവണ ബി.എസ്.പി ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന ഭീഷണിയിലല്ല. 10 ലോക്‌സഭാ സീറ്റുകളും ചില നിയമസഭാ സീറ്റുകളും അവര്‍ക്ക് ലഭിച്ച സാഹചര്യത്തിലാണിത്.
1968ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ (റിസര്‍വേഷന്‍, അലോട്ട്‌മെന്റ്) ഉത്തരവ് പ്രകാരം, ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പോള്‍ ചെയ്ത വോട്ടുകളില്‍ കുറഞ്ഞത് ആറ് ശതമാനമെങ്കിലും നേടിയാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ കഴിയും. കൂടാതെ ലോക്‌സഭയില്‍ കുറഞ്ഞത് നാല് അംഗങ്ങളെങ്കിലും ഉണ്ടാകണം. തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി, സി.പി.ഐ, സി.പി.എം, കോണ്‍ഗ്രസ്, എന്‍.സി.പി നാഷ്‌നല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് മേഘാലയ എന്നിവക്കാണ് ദേശീയ പാര്‍ട്ടി പദവിയുള്ളത്. ഇതില്‍ സി.പി.ഐയും, എന്‍,സി.പിയുമാണ് ഇപ്പോള്‍ ദേശീയ പാര്‍ട്ടി പദവിയില്‍ ഭീഷണി നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."