നിലമ്പൂരിലെ ഫയര്‍ സ്റ്റേഷന് കെട്ടിടം താല്കാലികമായി മാറ്റി
നിലമ്പൂര്‍: ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന് പ്രവര്‍ത്തനം താത്കാലികമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. നിലവില്‍ സ്റ്റേഷന് പ്രവര്‍ത്തനം നടത്തുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായാണ് താത്കാലികമായി തൊട്ടടുത്ത കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്.
നഗരസഭ കാര്യാലയത്തിന്റെ പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാവുന്നതിനാലാണ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന ഹാള്‍ പൊളിച്ചുമാറ്റുന്നത്. വെളിയംതോട് സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മിച്ചു ഫയര്‍ സ്റ്റേഷന് മാറ്റുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരുന്നുണ്ട്.
പി.വി.അബ്ദുല്‍ വഹാബ് എം.പി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. വൈസ് ചെയര്മാന് പി.വി.ഹംസ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പാലൊളി മെഹബൂബ്, മുംതാസ് ബാബു, ശ്രീജ ചന്ദ്രന്, ഷെര്‍ളി മോള്, നിലമ്പൂര്‍ ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷന് ഓഫിസര്‍ എം.അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവരും കൗണ്‍സിലര്‍മാരും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
ചടങ്ങില്‍ പ്രളയകാല പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ജീവനക്കാരെ നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു.
നിലമ്പൂരിലെ എമര്‍ജന്‍സി റസ്ക്യൂ ഫോഴ്സ്, ട്രോമാ കെയര്‍ യൂനിറ്റ് എന്നിവരെയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."