HOME
DETAILS
MAL
അവില്‍മില്‍ക്കില്‍ പുഴു; കൂള്‍ബാര്‍ അടച്ചുപൂട്ടി
backup
May 27 2017 | 02:05 AM
പെരിന്തല്‍മണ്ണ: അവില് മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂള്‍ബാര്‍ ആരോഗ്യവിഭാഗം അടച്ചുപൂട്ടി.
ഇന്നലെ ഉച്ചയ്ക്ക് മനഴി ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംസ് കൂള്‍ബാറില്‍ നിന്നു കഴിച്ച അവില് മില്‍ക്കില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ഉപഭോക്താവ് വിവരമറിയിക്കുകയും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന അവില്‍മില്‍ക്കില്‍ പുഴുക്കളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ തയാറാക്കുകയും വില്പന നടത്തുകയും ചെയ്യുന്ന സ്ഥാപങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."