വിവിധ കൃഷി രീതികള്‍
മോടന്‍
മഴയെ മാത്രം ആശ്രയിച്ച് പറമ്പുകളിലോ കുന്നിന്‍ ചരിവുകളിലോ ചെയ്യുന്ന കൃഷി രീതിയാണിത്. വിരിപ്പു കൃഷിക്കാലത്താണ് മോടന്‍ കൃഷി നടത്താറുള്ളത്. കരക്കൃഷി എന്ന പേരിലും ഇതറിയപ്പെടുന്നു. വിത്ത് വിതയ്ച്ച് ചെയ്യുന്ന മോടന്‍ കൃഷി തെങ്ങുകള്‍ക്കിടയിലും ചെയ്യാറുണ്ട്. ജലസേചനം നടത്താതെ മോടന്‍ കൃഷി വിളവെടുക്കാം.
പൊക്കാളി
ഒരാള്‍ പൊക്കത്തില്‍ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള വിത്തിനമായ പൊക്കാളി. നെല്ല് ഉപയോഗിച്ചാണ് ഈ കൃഷി ചെയ്യാറുള്ളത്. വെള്ളപ്പൊക്കത്തേയും അമ്ലതയേയും ചെറുക്കാന്‍ പൊക്കാളികൃഷിക്ക് കഴിവുണ്ട്.മലപ്പുറം,തൃശ്ശൂര്‍ ജില്ലകളിലെ കോള്‍ പാടങ്ങള്‍(സമുദ്ര നിരപ്പില്‍ നിന്നും താഴെ നില്‍ക്കുന്ന പ്രദേശങ്ങള്‍)കണ്ണൂര്‍ ജില്ലയിലെ വളപട്ടണം,പഴയങ്ങാടി പുഴകളുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊക്കാളി കൃഷി ചെയ്യാറുണ്ട്.
കൈപ്പാട് കൃഷി
ഉപ്പ് വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നടത്തുന്ന നെല്‍കൃഷിയാണിത്. മരച്ചീനി കൃഷി ചെയ്യുന്നത് പോലെ മണ്ണ് വട്ടത്തില്‍ കൂട്ടിയാണ് കൂടുതലായും കൈപ്പാട് കൃഷി ചെയ്യുന്നത്.
പള്ളിയാല്‍ കൃഷി
ചെരിവ് കൂടുതലുള്ള പ്രദേശങ്ങളില്‍ ഭൂമി തട്ടുകളാക്കി തരം തിരിച്ചാണ് പള്ളിയാല്‍ കൃഷി ചെയ്യുന്നത്.നിലമുഴുത് വിത്ത് മുളപ്പിച്ചോ ഞാറ് പാകിയോ പള്ളിയാല്‍ നെല്‍കൃഷി ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."