കിക്കറ്റില്‍ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഐ.സി.സികൊണ്ടുവരാനൊരുങ്ങി ഐ.സി.സി
ദുബൈ: ക്രിക്കറ്റില്‍ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഐ.സി.സി. ബാറ്റിങ്ങിനിടയില്‍ പരുക്ക് പറ്റിയാല്‍ പകരക്കാരെ ഇറക്കാം എന്ന നിയമമാണ് പുതുതായി കൊണ്ടുവരുന്നത്. ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും പകരക്കാരെ ഇറക്കാമെന്ന നിയമം നേരത്തെ ഉണ്ടായിരുന്നു.
എന്നാല്‍ ബാറ്റ്‌സ്മാന് പകരക്കാരന്‍ ഉണ്ടായിരുന്നില്ല. പലപ്പോഴും ബൗളര്‍മാരുടെ ഏറ് കൊണ്ടും റണ്‍ ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ക്രീസില്‍ വീഴുമ്പോഴുമെല്ലാം ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരുക്കേല്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഇവര്‍ക്ക് പകരക്കാരനെ ഇറക്കാന്‍ ഇതുവരെ നിയമമുണ്ടായിരുന്നില്ല. ഇതിന് മാറ്റം വരുത്താനാണ് ഐ.സി.സി ഒരുങ്ങുന്നത്. ക്രിക്കറ്റ് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള ഐ.സി.സിയുടെ തീരുമാനത്തിന്റെ ഭാഗമായാണിത്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരിക.
ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ രീതി നടപ്പാക്കും. വൈകാതെ ഏകദിന, ട്വന്റി20 മത്സരങ്ങളിലും കൊ@ണ്ടുവരാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് കൗണ്‍സില്‍.
2014 നവംബറില്‍ തലയില്‍ പന്തുകൊ@ണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് പരുക്കേല്‍ക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടീമില്‍ പകരക്കാര്‍ വേണമെന്ന കാര്യം ഐ.സി.സി ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. ഈയാഴ്ച ചേരുന്ന ഐ.സി.സി വാര്‍ഷിക സമ്മേളനത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷനുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും. എത്രയുംവേഗം ഇത് രാജ്യാന്തര മത്സരങ്ങളില്‍ നടപ്പിലാക്കാനാണ് ഐ.സി.സിയുടെ നീക്കം.
ഫില്‍ ഹ്യൂസിന്റെ മരണത്തെത്തുടര്‍ന്ന് 2016 മുതല്‍ ആസ്‌ത്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്. ഈ നിയമപ്രകാരം പരുക്കേല്‍ക്കുന്ന താരത്തെ പിന്‍വലിച്ചതിന് ശേഷം മാത്രമേ പകരക്കാരനെ ഇറക്കാന്‍ ടീമിന് അനുവാദമുള്ളൂ. പകരക്കാരന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനുമുള്ള അവസരവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."