HOME
DETAILS

നെഹ്‌റുവിന്റെ സന്ദേശം നെഞ്ചോട് ചേര്‍ത്ത് മദാരി മൊയ്തീന്‍

  
backup
May 27 2017 | 02:05 AM

%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%a8%e0%b5%86

എടവണ്ണ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓര്‍മയായിട്ട് ഇന്നേക്ക് 53വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുകയാണ് എടവണ്ണ പൊന്നാംകുന്നിലെ മദാരി മൊയ്തീന്‍. 1957ല്‍ നെഹ്‌റു നിലമ്പൂര്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ എടവണ്ണയില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാന്‍ അന്ന് എടവണ്ണ മാപ്പിള സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന മൊയ്തീനും സഹപാഠികള്‍ക്കും അവസരമുണ്ടായി.
സ്‌കൂളില്‍ നിന്നും പുറപ്പെട്ട റാലിക്കുമുന്നില്‍ നെഹ്‌റുവിന് ജയ് വിളിച്ചത് മൊയ്തീനായിരുന്നു.
അധികം ആഡംബരങ്ങളോ അംഗരക്ഷകരോ ഇല്ലാതെ വന്ന നെഹ്‌റു അദ്ദേഹത്തിന്റെ കൈയിലെ റോസാപൂക്കള്‍ ഓരോകുട്ടിക്കും നല്‍കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ കുസൃതിയായിരുന്ന മൊയ്തീന്‍ ഓടിച്ചെന്നു നെഹ്‌റുവിനെ ആലിംഗനം ചെയ്തു.തുടര്‍ന്ന് നെഹ്‌റു മൊയ്തീന്റെ ഷര്‍ട്ടില്‍ ഒരു റോസാപ്പൂ കുത്തിക്കൊടുത്തുകൊണ്ട് അഭിനന്ദിച്ചു. അന്നുമുതല്‍ ഇന്നുവരെ തന്റെ ഖദര്‍ ജുബ്ബയില്‍ റോസാപ്പൂ വെക്കുന്നതിന് മൊയ്തീന്‍ മുടക്കം വരുത്തിയിട്ടില്ല. ആദ്യകാലങ്ങളില്‍ അമ്മാവന്റെ പൂന്തോട്ടത്തില്‍ നിന്നും പിന്നീട് സ്വന്തമായി നട്ടുവളര്‍ത്തിയ ചെടികളില്‍ നിന്നുമാണ് പൂവെടുത്തിരുന്നത്. ഇപ്പോള്‍ പൂ വിരിയാത്ത ദിവസങ്ങളില്‍ റോസാപ്പൂക്കള്‍ പണം നല്‍കി വാങ്ങിയും തന്റെ ജീവിതത്തിന്റെ ഭാഗമായ പൂക്കളെ നെഞ്ചോട് ചേര്‍ക്കുന്നതില്‍ ഈ 77 കാരന്‍ നിഷ്‌കര്‍ശ പുലര്‍ത്തുന്നു.
എടവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി വിരമിച്ച മൊയ്തീന്‍ ആശുപത്രിവളപ്പില്‍ ഒട്ടനവധി ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. എടവണ്ണക്ക് തണലേകുന്ന ഒട്ടുമിക്ക മരങ്ങളും എടവണ്ണയുടെ ഈ 'റോസാപ്പൂകാക്ക'യുടെ കൈകളാല്‍ നട്ടവയാണ്.
കുട്ടികളെയും പൂക്കളെയും അളവില്ലാതെ സ്‌നേഹിച്ച നെഹ്്‌റുവിനെപ്പോലെ അവ രണ്ടും ജീവനാണ് മൊയ്തീനും. അതിന്റെ ഉത്തമോദാഹരണമാണ് മൊയ്തീന്‍ എടുത്തുവളര്‍ത്തിയ മൂന്ന് കുട്ടികള്‍. ആറുമാസവും ഒന്നരയും രണ്ടും വയസായ മൂന്നു കുട്ടികളെയാണ് എടുത്തുവളര്‍ത്തിയത്. ഇവരില്‍ ഒരാള്‍ വിവാഹിതനായി. ഇളയകുട്ടി ബിരുദ വിദ്യാര്‍ഥിയാണിപ്പോള്‍. ആ കുട്ടികള്‍ക്കിന്നും മൊയ്തീന്‍ പിതാവും മൊയ്തീന്റെ ഭാര്യ മറിയുമ്മ മാതാവുമാണ്. രണ്ട് പെണ്‍മക്കള്‍ മാത്രമുള്ള മൊയ്തീന്‍ക്കയോട് എത്ര മക്കളുണ്ടെന്ന് ചോദിച്ചാല്‍ മൂന്ന് ആണും രണ്ട് പെണ്ണുമെന്നാണ് മറുപടി.
സ്‌നേഹത്തിനും സേവനത്തിനും മതവും ജാതിയും അതിരുകല്‍പ്പിക്കുന്നില്ലെന്നതാണ് മൊയ്തീനെ വേറിട്ടുനിര്‍ത്തുന്നത്. മൊയ്തീന്‍ എടുത്തുവളര്‍ത്തിയ മൂവരും ഇതരമതസ്ഥരാണ്. ഇന്നുവരെ മക്കള്‍ക്കുവേണ്ടി മറ്റൊരാളുടെയും സഹായം സ്വീകരിച്ചിട്ടില്ലെന്നും മൊയ്തീന്‍ പറയുന്നു. മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പന്ത്രണ്ടാമത് രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം 2004ല്‍ മൊയ്തീനെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരവുമായി. ഡല്‍ഹിയില്‍വച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങില്‍നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴുണ്ടായതിനേക്കാള്‍ നിര്‍വൃതി നെഹ്‌റു ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചപ്പോഴായിരുന്നുവെന്നും മൊയ്തീന്‍ പറയുന്നു. നെഹ്‌റുവിന്റെ സന്ദേശം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നതോടൊപ്പം ശിശുദിനത്തില്‍ കുട്ടികള്‍ക്കായി നെഹ്‌റുവിന്റെ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കാനും മൊയ്തീന്‍ സമയം കണ്ടെത്താറുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago