ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ്: ആഴ്സനലിന് ജയം
കാലിഫോര്‍ണിയ: ലീഗ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിന് മുമ്പുള്ള ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആഴ്സനലിന് ജയം. ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കിനെ 2-1 എന്ന സ്കോറിനാണ് ആഴ്സനല്‍ വീഴ്ത്തിയത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ എഡ്ഡിയാണ് ആഴ്സനലിന്റെ വിജയശില്പിയായത്.
മത്സരത്തിന്റെ 49-ാം മിനുട്ടില്‍ ആഴ്സനല്‍ ആണ് ആദ്യം ലീഡ് നേടിയത്. ലൂയിസ് പൊസന്സ്കിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ആഴ്സനലിനെ റോബര്‍ട്ട് ലെവന്‍ഡോസ്കിയിലൂടെ ബയേണ്‍ സമനിലയില്‍ പിടിക്കുകയായിരുന്നു.
എന്നാല്‍, 88ാം മിനുട്ടില്‍ ബയേണിന്റെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത എഡ്ഡി ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.
ഇരു ടീമുകളും ആക്രമിച്ച് കളിച്ചത് മത്സരം ആവേശകരമാക്കി. 12 ടീമുകള്‍ മാറ്റുരക്കുന്ന ചാംപ്യന്‍സ് കപ്പിന്റെ അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍മിലാനും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."