മലിനജലം ഒഴുക്കുന്നത് തടയാന്‍ സര്‍വേ തുടങ്ങി
കോഴിക്കോട്: വീടുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മലിനജലം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും ഒഴുക്കിവിടുന്നതിനെതിരേ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി ഗൃഹസന്ദര്‍ശനവും സര്‍വേയും തുടങ്ങി.
ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു. ചോമ്പാല്‍ ഗുരു പഠനകേന്ദ്രത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും കയറി പരിസരം പരിശോധിച്ചാണ് സര്വേയെടുക്കുന്നത്.
ആശാ വര്‍ക്കര്‍മാര്‍, ജലമിത്രങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫീല്‍ഡ് തല പരിശോധന നടത്തുന്നത്. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്സഴ്സന് ഉഷ ചാത്താങ്കണ്ടി അധ്യക്ഷയായി.
പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ. ലീല, വി.പി ജയന്, അലി മനോളി, പി.ആര്.ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എം.പി അനൂപ്, സി.എസ്.ഐ കോളജ് അസി. പ്രൊഫസര്‍ കെ. ഷിജിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലന് വയലേര, ഐ.പി ഷൈനൈസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."