ഇടിമിന്നലില്‍ പേരാമ്പ്രയില്‍ വീടുകള്‍ക്ക് നാശനഷ്ടം
പേരാമ്പ്ര: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ പേരാമ്പ്രയിലും പരിസരങ്ങളിലും വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചു.
പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ എരവട്ടൂര്‍ വട്ടക്കണ്ടി കുഞ്ഞബ്ദുല്ലയുടെ വീടിന്റെ തറയും വയറിങ്ങും ചുമരും മിന്നലില്‍ തകര്‍ന്നു. വീട്ടിലേക്കുള്ള വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സമീപത്തെ തറവട്ടത്ത് പ്രദീപന്റെ വീടിന്റെ വയറിങ്ങും മീറ്ററും കത്തിനശിച്ചു.
ചാലില്‍ രാമചന്ദ്രന്റെ വീടിന്റെ ടെറസ് ഇടിമിന്നലിന്റെ ആഘാതത്തില്‍ അടര്‍ന്നുവീണു. പേരാമ്പ്ര ഒന്‍പതാം വാര്‍ഡില്‍ കോടേരിച്ചാലില്‍ നായര്‍പറ്റമ്മല്‍ ദിനേശന്റെ വീട്ടില്‍ തറയും ഫില്ലറും തകര്‍ന്നു. മുറ്റത്തും വീടിനകത്തും കുഴികള്‍ രൂപപ്പെട്ടു. വയറിങ് പൂര്‍ണമായും കത്തിനശിച്ചു. വരാന്തയിലുണ്ടായിരുന്ന ചില്ലുകുപ്പികള്‍ പൊട്ടിച്ചിതറിയ നിലയിലാണ്. നായര്‍പറ്റമ്മല്‍ സരോജിനിയുടെ വീടിന്റെ ചുമരുകള്‍ പൊട്ടുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."