ഗ്രന്ഥശാലയ്ക്കുനേരെ അതിക്രമം: പ്രതിഷേധം ശക്തം
കക്കട്ടില്‍: നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാലയ്ക്കുനേരെ നടന്ന സാമൂഹിക വിരുദ്ധരുടെ അക്രമത്തില്‍ സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഗ്രന്ഥശാലയുടെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത നിലയില്‍ കണ്ടത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് എട്ടു ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷമാണു ഗ്രന്ഥശാലാ കെട്ടിടം പുനര്‍നിര്‍മിച്ചത്.
അക്രമികള്‍ക്കെതിരേ പൊലിസ് കര്‍ശന നടപടിയെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാരായണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അരവിന്ദാക്ഷന്‍, വി.കെ ബീന, ഗ്രന്ഥശാലാ പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി വിശ്വനാഥന്‍, രജീഷ് കെ.എം.സി ചാത്തു, ടി.പി.കെ അജീഷ്, പാറക്കല്‍ രാജന്‍, പി. അശോകന്‍, അനീഷ് ഒ സംസാരിച്ചു.
അഞ്ചിനു സര്‍വകക്ഷി നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കര്‍മസമിതി ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാരായണി, അരവിന്ദാക്ഷന്‍, ബീന വി.കെ, എം.കെ സൗദ, ടി.പി വിശ്വനാഥന്‍, ടി.പി.എം തങ്ങള്‍, എം.സി ചാത്തു (രക്ഷാധികാരികള്‍), രജീഷ് കെ (പ്രസിഡന്റ്), അജീഷ് ടി.പി.കെ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രഗില്‍ യു.കെ, നിധിന്‍ ചന്ദ്രന്‍, അഖില്‍, രഗില്‍ വി, അഖിലേന്ദ്രന്‍ നരിപ്പറ്റ, അനീഷ് ഒ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."