വയല്‍നികത്തല്‍ വ്യാപകം; മൗനം നടിച്ച് അധികൃതര്‍
എടപ്പാള്‍: ഒരു ഇടവേളക്ക് ശേഷം മേഖലയില്‍ വയല്‍ നികത്തല്‍ വ്യാപകമായി. അവധി ദിവസങ്ങളിലും രാത്രിയിലുമാണ് നേരത്തേ വയല്‍ നികത്തല്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളില്‍പോലും മണ്ണെത്തിച്ച് വയലുകള്‍ നികത്തുകയാണ്.
കുളങ്കര പാടശേഖരത്താണ് വയല്‍നികത്തല്‍ വ്യാപകമായിട്ടുള്ളത്. അധികൃതരുടെ ഒത്താശയോടെ വയല്‍ നികത്തല്‍ നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നേരത്തേ കുളങ്കര പാടശേഖരത്ത് വയല്‍ നികത്തല്‍ വ്യാപകമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യു അധികൃതര്‍ സ്ഥലത്തെത്തി നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വയല്‍ നികത്തല്‍ വീണ്ടണ്ടും വ്യാപകമായിരിക്കുകയാണ്. സ്വന്തമായി ഭൂമിയുള്ളവരാണ് പാടശേഖരത്ത് സ്ഥലം വാങ്ങി മണ്ണിട്ട് നികത്തി വീടുനിര്‍മിക്കുന്നത്. പാടശേഖരത്തുകൂടി റോഡ് നിര്‍മിച്ച ശേഷം മണ്ണിട്ട് വയല്‍ നികത്തുന്നതായി ഒട്ടേറെ തവണ നാട്ടുകാര്‍ റവന്യൂ അധികൃതര്‍ക്ക് വിവരം നല്‍കിയെങ്കിലും നടപടിയുണ്ടണ്ടായില്ല. ഈ അവസരം പലരും മുതലെടുക്കുകയാണ്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഇത്തരത്തില്‍ നിര്‍മിച്ച വീടുകള്‍ക്ക് നമ്പര്‍ ലഭിക്കുമെന്നതും നികത്തലിന് ആക്കം കൂട്ടുന്നു. വയലിലൂടെ റോഡ് വരുന്നതോടെ സമീപത്തുള്ളവരും നികത്താനുള്ള തയാറെടുപ്പു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."