നേതൃത്വത്തിനെതിരേ തുറന്നടിച്ച് കെ.സുധാകരന് കെ.പി.സി.സി പ്രസിഡന്റ് താനായിരുന്നെങ്കില്‍ ഫലം ഇങ്ങനെയാവില്ലായിരുന്നു
കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിക്കുപിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരേ തുറന്നടിച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് എം.പി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ പിണക്കിവിട്ടത് തെറ്റായിപ്പോയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇവര്‍ തിരിച്ചുവരികയാണെങ്കില്‍ അതിനു മുന്‍കൈയെടുക്കണം. തന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കും. കെ.പി.സി.സി പ്രസിഡന്റ് താനായിരുന്നെങ്കില്‍ ഫലം ഇങ്ങനെയാവില്ലായിരുന്നു. നിലവിലെ കെ.പി.സി.സി പ്രസിഡന്റ് മാറണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കണ്ടത് എ.ഐ.സി.സി നേതൃത്വമാണ്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ല. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. കെ.പി.സി.സി പ്രസിഡന്റാകാന്‍ ആരുടെയും കാലുപിടിക്കില്ല. ഇക്കാര്യത്തില്‍ ജനഹിതമറിഞ്ഞ് നേതൃത്വം തീരുമാനമെടുക്കണം. നേതാക്കളെ വിശ്വാസമില്ലാത്ത അണികളാണിപ്പോള്. നേതൃമാറ്റം അനിവാര്യമാണ്. ആജ്ഞാശക്തിയില്ലാത്ത നേതാക്കളാണ് കോണ്‍ഗ്രസിന്റെ ശാപം. പാര്‍ട്ടിയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണം.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. എല്‍.ഡി.എഫിനെയും എന്‍.ഡി.എയും നേരിടാനുള്ള സംഘടനാസംവിധാനം കോണ്‍ഗ്രസിനില്ല. സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."