മത്സ്യലഭ്യത കുറഞ്ഞതിനാല്‍ വറുതി: പഠനോപകരണങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണയും നെട്ടോട്ടം
തിരൂര്‍: സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ മത്സ്യത്തൊഴിലാളികളുടെ നെട്ടോട്ടം.
തീരദേശത്ത് മത്സ്യലഭ്യത കുറഞ്ഞതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ മത്സ്യത്തൊളിലാളികളില് പലരും ഉള്ള സ്വര്‍ണാഭരണം പണയം വച്ചാണ് കുട്ടികള്‍ക്ക് പെന്‍സിലും നോട്ടുബുക്കുകളും ബാഗും മറ്റു പഠനോപകരണങ്ങളും വാങ്ങുന്നത്. കൂട്ടായി മുതല്‍ ചാലിയം വരെയുള്ള ജില്ലയിലെ തീരദേശത്ത് ഏതാനും മാസങ്ങളായി മത്സ്യലഭ്യത തീരെ കുറവാണ്. വല്ലപ്പോഴും മാത്രമാണ് മിക്ക മത്സ്യത്തൊഴിലാളികള്‍ക്കും നല്ല നിലയില്‍ മത്സ്യം ലഭിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും കുട്ടികളുടെ പഠന കാര്യമായതിനാല്‍ ഉള്ളത് പണയം വച്ചും വിറ്റും കാര്യങ്ങള്‍ നടത്തുകയാണ് പലരും. മത്സ്യത്തൊഴിലാളി മക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഒട്ടുമിക്കവരും അജ്ഞരായതിനാല്‍ അതിന്റെ ഗുണഫലവും ഇവര്‍ക്ക് കാര്യമായി ലഭിക്കുന്നുമില്ല. മഴക്കാലമാകുന്നതോടെ കടലിളകി മത്സ്യക്കോള് ലഭിക്കുന്നതോടെ പ്രയാസങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ മത്സ്യത്തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."