ഡെങ്കിപ്പനി: വെന്തോടന്‍പടിയില്‍ പനി ക്ലിനിക്ക് നടത്തി
കാളികാവ്: മലയോരത്ത് ഡെങ്കിപ്പനി പടര്‍ന്ന കാളികാവ് പഞ്ചായത്തിലെ വെന്തോടന്‍ പടിയില്‍ ആരോഗ്യവകുപ്പ് പനി ക്ലിനിക്ക് നടത്തി. കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കില്‍ 75ലധികം പേര് ചികിത്സ തേടി. ഇതിനോടകം ഡെങ്കിപ്പനി ബാധിച്ച് പ്രദേശത്തെ 25ലേറെ പേര് മഞ്ചേരി മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. വെള്ളിയാഴ്ച പനി ക്ലിനിക്കില്‍ ഒരു കുട്ടി ഉള്‍പടെ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി ബാധയുള്ളതായി സംശയമുണ്ട്.
രക്ത പരിശോധന നടത്തിയതിന് ശേഷമേ വ്യക്തമായ നിഗമത്തിലെത്താനാവുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കൊണ്ടോട്ടി ഭാഗത്ത് ജോലിക്ക് പോയി തിരിച്ചെത്തിയ ഒരാളില്‍ നിന്നാണ് ഡെങ്കിപ്പനി വെന്തോടന്‍ പടിയില്‍ പടര്‍ന്നത്. രോഗം പടരുന്നതിനെ കുറിച്ച് തുടക്കത്തില്‍ വിവരം ലഭിക്കാതിരുന്നതാണ് പ്രശ്നമായതെന്ന് അധികൃതര്‍ പറഞ്ഞു. പനി ക്ലിനിക്ക് കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ അസീസ്, പഞ്ചായത്ത് അംഗം പാലേങ്ങര അബ്ദുല്‍ നാസര്‍, വിജയലക്ഷ്മി, മറിയുമ്മ, എ.പി പ്രമോദ്കുമാര്‍, യു. സുധീഷ്, ഷൈബ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."