ഇന്നലെ മുക്കം ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത് നാലു പശുക്കളെ
മുക്കം: ദുരന്തമുഖങ്ങളില്‍ പാഞ്ഞെത്തി നിരവധി മനുഷ്യ ജീവനുകള്‍ക്ക് തുണയായ മുക്കം ഫയര്‍ഫോഴ്സ് ഇന്നലെ വിവിധ സ്ഥലങ്ങളില്‍നിന്നു രക്ഷപ്പെടുത്തിയത് നാല് പശുക്കളെ.
രാവിലെ 10.30നാണ് ഫയര്‍ സ്റ്റേഷനിലേക്ക് മാവൂരിനടുത്ത് പി.എച്ച്.ഇ.ഡിയില്‍ പശു ചളിയില്‍ താഴ്ന്ന് പോയെന്ന ആദ്യ വിളിയെത്തിയത്. ഉടന്‍ തന്നെ സ്റ്റേഷന് ഓഫിസര്‍ കെ.പി ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കുതിച്ചെത്തി രണ്ട് വയസ് പ്രായമായ പശുവിനെ രക്ഷിക്കുകയായിരുന്നു. പി.എച്ച്.ഇ.ഡി സ്വദേശി ഉസ്മാന്റേതായിരുന്നു പശു. ഉച്ചയോടെ ഓമശ്ശേരി മൈക്കാവ് ചുണ്ടകുന്നില്‍ ജീന്‍സ് ജോസഫിന്റെ പശു ഓടയില്‍ വീണിരിക്കുന്നു എന്ന അടുത്ത വിളിയെത്തിയത്.
ഇവിടെയും കുതിച്ചെത്തിയ സംഘം പശുവിനെ രക്ഷിച്ചു. വൈകുന്നേരം നാലു മണിയോടെയാണ് കച്ചേരി ഭംഗിപുരം വാലത്തില്‍ ശുഭയുടെ മൂന്ന് മാസം പ്രായമായ പശുകുട്ടി തൊട്ടടുത്ത പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. 20 മീറ്റര്‍ താഴ്ചയുള്ള കിണറില്‍ നിന്ന് ഏറെ സാഹസപ്പെട്ടാണ് പശുകുട്ടിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. വൈകുന്നേരം 5.30 ഓടെ കൂടരഞ്ഞിയില്‍ നിന്നും കിണറ്റില്‍ വീണ പശുവിനേയും മുക്കം ഫയര്‍ഫോഴ്സ് സേന രക്ഷിച്ചെടുക്കുകയായിരുന്നു.
സ്റ്റേഷന് ഓഫിസര്‍ക്കൊപ്പം കെ. നാസര്‍, നിധിന്, അനീഷ് കുമാര്‍, സുബിന്, അബ്ദുല്‍ ഷമീര്‍, രവീന്ദ്രന്, വിജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പശുക്കള്‍ക്ക് രക്ഷകരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."