കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്.എസ്.എസ് അജണ്ട: ഇ. മുഹമ്മദ് കുഞ്ഞി
മലപ്പുറം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്ത് ആര്.എസ്.എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ഇ മുഹമ്മദ് കുഞ്ഞി. രാജ്യത്തെ സമുദായിക അന്തരീക്ഷം തകര്‍ക്കുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം.
ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കൂ. നാട്ടിലെ സമാധാന അന്തരീക്ഷം തകരാന്‍ ഇതു കാരണമാകും.ലക്ഷക്കണക്കിന് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതും ഭക്ഷ്യസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധമായ നീക്കവുമാണിപ്പോള് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാറുകളുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം കൂടിയാണ് ഈ നടപടി. കേന്ദ്ര സര്‍ക്കാര്‍ ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ജനാധിപത്യ വിശ്വാസികള്‍ ഇതിനെതിരായി പ്രതികരിക്കണമെന്നും ഇ. മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."