HOME
DETAILS

ടാബ്‌ലറ്റ് സംസാരിക്കും, സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കു പകരം

  
backup
May 27 2017 | 04:05 AM

%e0%b4%9f%e0%b4%be%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-2

സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ വീട്ടിലും അടുത്ത കൂട്ടുകാര്‍ക്കും ഇടയില്‍ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുമെങ്കിലും അല്ലാത്ത സ്ഥലത്ത് ഇത്തിരി ബുദ്ധിമുട്ടും. സാധാരണ ജനങ്ങള്‍ക്ക് ആംഗ്യഭാഷ വശമില്ലാത്തതിനാലാണിത്.


എല്ലാവരും ആംഗ്യഭാഷ പഠിക്കുകയെന്നത് അപ്രായോഗികവുമാണ്. അപ്പോള്‍ പിന്നെ, ഇരുവര്‍ക്കുമിടയിലെ ആശയവിനിമയ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് മാര്‍ഗം?
ഈ ആലോചനയില്‍ നിന്നാണ് ഭിന്നശേഷിക്കാര്‍ക്കായി ഉപകരണങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ടോബി ഡൈനാവോക്‌സ് എന്ന കമ്പനി ഇന്‍ഡി എന്ന ടാബ്‌ലറ്റിന്റെ നിര്‍മാണത്തിലെത്തുന്നത്. സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കൊരു സഹായിയെന്ന നിലയിലാണ് ഉപകരണത്തെ അവതരിപ്പിച്ചിരിക്കുന്നത്.


പറയേണ്ട കാര്യങ്ങള്‍ ടാബ്‌ലറ്റുകളിലെ കീ ഉപയോഗിച്ച് അപ്പപ്പോള്‍ പറയാം. ടാബ്‌ലറ്റിലെ ഉയര്‍ന്ന നിലവാരമുള്ള സ്പീക്കറുകള്‍ ഏത് ശബ്ദകോലാഹലത്തിലും കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് ഏറെ സൗകര്യപ്രദമാവും വിധത്തിലാണ് ടാബ്‌ലറ്റിന്റെ സജ്ജീകരണം.


ആപ്പുകളുടെ ഐക്കണ്‍ പോലെ സ്‌ക്രീനില്‍ കാണുന്ന ഓരോ അടയാളങ്ങള്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുക. കുട്ടികള്‍ക്കും ടെക്ക് ലോകത്ത് വലിയ ബന്ധമില്ലാത്തവര്‍ക്കും ഉപയോഗിക്കാനാവും വിധത്തിലാണ് ഈ ഐക്കണുകളെന്നതും ശ്രദ്ധേയമാണ്. അടയാളങ്ങള്‍ ഉപയോഗിച്ചു പറയുന്നതിനു പുറമേ, ടൈപ്പ് ചെയ്ത് അതു പറയിപ്പിക്കാനും സാധിക്കും.


ഉപകരണത്തിന്റെ വില അല്‍പ്പം കൂടുതലാണ്. ഏതാണ്ട് 65,000 രൂപയോളം വരും. ഇപ്പോള്‍ ഇംഗ്ലീഷ് പോലെയുള്ള ലോക ഭാഷകളില്‍ മാത്രമാണ് ടാബ്‌ലറ്റുള്ളത്. വൈകാതെ പ്രാദേശിക ഭാഷകളില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  2 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  2 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  2 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  2 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  2 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  2 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago