ആലപ്പാട് കരിമണല്‍ സമരം 260 ദിവസം പിന്നിട്ടു
കൊല്ലം: ഇടവേളക്ക് ശേഷം ആലപ്പാട് കരിമണല്‍ സമരം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട് നിവാസികളുടെ പോരാട്ടത്തിന് പിന്തുണയുമായി ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് ആലപ്പാട്ടെ സമരപ്പന്തലിലെത്തി.
സമരസമിതി നേതാക്കളുമായി ആശയവിനിമയം നടത്തി. സര്‍ക്കാരില്‍നിന്ന് അനുകൂലമായ നിലപാടുണ്ടാകാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. ദേശീയ തലത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സമരം കൂടുതല്‍ ശക്തമാക്കും.
അശാസ്ത്രീയമായ കരിമണല്‍ ഖന നത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 260 ദിവസം പിന്നിടുന്ന വേളയിലായിരുന്നു സോഹന്‍ റോയിയുടെ സന്ദര്‍ശനം. കോടികളുടെ വരുമാനം കേരളത്തിന് നേടിത്തരാന്‍ സാധിക്കുന്ന ആലപ്പാട്ടെ കരിമണല്‍ സമ്പത്തിനെ ശാസ്ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് സോഹന്‍ റോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."