കന്നുകാലി വില്‍പ്പന നിരോധനം: പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളെ അറവിനായി വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരേ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്രണം കേരളത്തില്‍ നടപ്പാക്കാനാവില്ല.
നടപ്പാക്കാന്‍ പ്രയാസമുള്ള തീരുമാനമാണെന്നറിയിച്ചാകും കേന്ദ്രത്തിന് കത്തയക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ചതിനു ശേഷമേ മറ്റു നടപടികളിലേക്ക് കടക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ പ്രതിപക്ഷവും കേന്ദ്രത്തോട് എതിര്‍പ്പ് അറിയിക്കും. അതൃപ്തി അറിയിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മൃഗങ്ങളെ കശാപ്പു ചെയ്യാനായി വില്‍പ്പന പാടില്ലെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കാലി ചന്തകളില്‍ കൃഷിക്ക് മാത്രമേ കന്നുകാലികളെ വില്പന നടത്താവൂ എന്നാണ് ഉത്തരവിലുള്ളത്. ഇതിനെതിരേ രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."