നസീര്‍ മര്‍ദനക്കേസ്: അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു
ഈരാറ്റുപേട്ട: സി.പി.എം പ്രവര്‍ത്തകന്‍ നടയ്ക്കല്‍ കുന്നുംപുറത്തു നസീറിനെ മര്‍ദിച്ച സംഭവത്തിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ പൊലിസില്‍ ഹാജറായി ദുര്‍ബലമായ കേസെടുത്ത് പ്രതികളെ പൊലിസ് തന്നെ ജാമ്യത്തില്‍ വിട്ടു.
ഇലവുങ്കല്‍ നവാസ്, പാറയില്‍ ജബ്ബാര്‍, വലിയ വീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എന്നവരെയാണ് പൊലിസ് ജാമ്യത്തില്‍ വിട്ടത്.
മര്‍ദിക്കുന്നതു നേരില്‍ കണ്ട സക്ഷി രംഗത്തു വന്നതോടെയാണ് 325 വകുപ്പു പ്രകാരം ആയുധമില്ലാതെ കൈകൊണ്ട് അടിച്ച് പരുക്കേല്‍പിക്കല്‍ എന്ന ദുര്‍ബലമായ കേസില്‍ ഒതുക്കി പ്രതികളെ ജാമ്യത്തില്‍ വിട്ടത്. പരുക്കേറ്റ നസീര്‍ കോട്ടയം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലാണിപ്പോള്‍. പ്രതികളെ അറിയാമായിരുന്നിട്ടും സാക്ഷിയെ സത്യം പറയുന്നതില്‍ നിന്നു വിട്ടു നില്‍ക്കാന്‍ പാര്‍ട്ടിക്കാരും പൊലിസും പ്രധാന സാക്ഷിയായ ഡി.റ്റി.പി ഉടമ ഹര്‍ഷദിനെ ഭീഷണിപ്പെടുത്തിയെന്നു ചിലര്‍ പറയുന്നു.
നസീറിന്റെ ബന്ധുക്കള്‍ സാക്ഷിയുടെ സ്ഥാപനത്തില്‍ എത്തിയെന്നറിഞ്ഞതോടെ പൊലിസ് സ്ഥലത്തെത്തി ഹര്‍ഷദിനെ നസീറിന്റെ ബന്ധുക്കളുമായി സംസാരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഉടനെ തന്നെ നാടകീയമായി പ്രതികളെ വിളിച്ചു വരുത്തി നേരത്തെ തയ്യാറാക്കിയ പേപ്പറില്‍ ഒപ്പിടുവിച്ച് പെട്ടന്നു പറഞ്ഞയച്ചു. ഇതോടെ പൊലിസ് ഒരാഴ്ച നടത്തിയ നാടകത്തിലൂടെ കേസ് അട്ടിമറിക്കുകയായിരുന്നു.
സി.പി.ഐ.എം ഈരാറ്റുപേട്ട ലോക്കല്‍ കമ്മറ്റിയുടെ അഴിമതിക്കെതിരെയും നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ രഹസ്യമായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെ നസീര്‍ പരാതി കൊടുത്തതിന്റെ പ്രതികാരമാണ് നസീറിനെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് ഡി.വൈ.എഫ്.എ.പ്രവര്‍ത്തകനായ മകന്‍ ഹുസൈന്‍ പറഞ്ഞു.
മര്‍ദനത്തെതുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുദിവസമായി അബോധാവസ്ഥയില്‍ കഴിയുന്ന നസീറിന്റെ കുടുംബത്തെ സഹായിക്കാനും പൊലിസിന്റെ പക്ഷപാതപരമായ നയത്തില്‍ പ്രതിഷേധിച്ചും ഒരു പറ്റം സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രുപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."