HOME
DETAILS
MAL
കുണാല്‍ കംറക്കും രചിതാ താനേജക്കും സുപ്രിം കോടതി നോട്ടിസ്
backup
December 18 2020 | 06:12 AM
ന്യൂഡല്‍ഹി: ഹാസ്യകലാകാരന് കുണാല്‍ കംറക്കും കാര്‍ട്ടൂണിസ്റ്റ് രചിതാ താനേജക്കും കോടതി അലക്ഷ്യ ഹരജികളില്‍ സുപ്രിം കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടിസ് അയച്ചത്. ഇരുവരും ആറ് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണം.
റിപ്പബ്ലിക്ക് ടി വി എഡിറ്റര്‍ എന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതിനാണ് കുണാല്‍ കംറക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജി. ബി.ജെ.പിയുമായി കോടതി സഹകരിക്കുന്നുവെന്നാരോപിച്ച് വരച്ച കാര്‍ട്ടൂണിനാണ് രചിതാ താനേജക്കെതിരായ കോടതി അലക്ഷ്യ ഹരജി.
ഇരുവര്‍ക്കും എതിരായ കോടതി അലക്ഷ്യ നടപടികള്‍ക്ക് നേരത്തെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."