HOME
DETAILS

ഡോക്ടറും മരുന്നുമില്ല: മദേഴ്‌സ് ക്ലിനിക്കിന്റെ ഫ്രാഞ്ചൈസി എടുത്തവര്‍ വഞ്ചിക്കപ്പെട്ടെന്ന് പരാതി

  
backup
July 18 2019 | 21:07 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae

 


കോഴിക്കോട്: 49 രൂപയ്ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയുടെ പേരില്‍ നിക്ഷേപകരില്‍നിന്നു കോടിക്കണക്കിനു രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 'മദേഴ്‌സ് ക്ലിനിക്കി'നെതിരേയാണ് പരാതി.
മദേഴ്‌സ് ക്ലിനിക്കിന്റെ ഫ്രാഞ്ചൈസികള്‍ എടുത്ത നൂറ്റമ്പതോളം പേരാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
ക്ലിനിക്കില്‍ ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാക്കുമെന്നും 10 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ആവശ്യമായ മരുന്നുകള്‍ നല്‍കുമെന്നും കമ്പനി ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഏതാനും ദിവസം മാത്രമായിരുന്നു ഡോക്ടര്‍മാരുടെ സേവനം കിട്ടിയിരുന്നതെന്നും പല ക്ലിനിക്കുകളും അടച്ചുപൂട്ടിയിരിക്കുകയാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു ഫ്രാഞ്ചൈസി ആരംഭിക്കാന്‍ 5 ലക്ഷം രൂപയായിരുന്നു കമ്പനി അധികൃതര്‍ ഫീസായി വാങ്ങിയിരുന്നത്.
ഈയിനത്തില്‍ 50 കോടിയോളം രൂപ കമ്പനി നിക്ഷേപകരില്‍ നിന്നും സമാഹരിച്ചതായി കരുതുന്നു.
ക്ലിനിക്കുകളുടെ പ്രവര്‍ത്തനചെലവ് ഫ്രാഞ്ചൈസി ഉടമകള്‍ വഹിക്കണമെന്നാണ് വ്യവസ്ഥ. രോഗികളില്‍നിന്നു പരിശോധനാ ഫീസ് ആയി 49 രൂപയായിരിക്കും ഈടാക്കുക.
ഈ തുകയുടെയും മരുന്നു വില്‍പ്പനയിലൂടെ കിട്ടുന്ന തുകയുടെയും 20 ശതമാനവുമാണ് ഫ്രാഞ്ചൈസി ഉടമകള്‍ക്ക് നല്‍കുക.
ഒരു ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കാമെന്ന വാഗ്ദാനത്തോടെയായിരുന്നു ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചിരുന്നത്.
സോഷ്യല്‍ മീഡിയ വഴിയായിരുന്നു കമ്പനി ഫ്രാഞ്ചൈസികളെ കണ്ടെത്തിയിരുന്നത്.
എന്നാല്‍ ആരംഭിച്ച ഉടന്‍ തന്നെ ഡോക്ടര്‍മാരും മരുന്നും ഇല്ലാതെ പല ഫ്രാഞ്ചൈസികളും അടച്ചുപൂട്ടുകയായിരുന്നു. നിക്ഷേപിച്ച അഞ്ചു ലക്ഷം രൂപ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഫ്രാഞ്ചൈസി പൂട്ടി ആറു മാസം പിന്നിട്ട ചിലര്‍ക്ക് തുകയുടെ ചെക്ക് നല്‍കി. എന്നാല്‍ ഈ ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.
പ്രവാസികളും സൈനിക സേവനത്തില്‍നിന്നു വിരമിച്ചവരുമാണ് ഫ്രാഞ്ചൈസി ക്ലിനിക്കുകള്‍ തുടങ്ങിയത്.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലായി 150 മദേഴ്‌സ് ക്ലിനിക്കുകളാണ് ആരംഭിച്ചിരുന്നത്. ഇപ്പോള്‍ തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലും ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
ഫ്രാഞ്ചൈസികള്‍ അടച്ചുപൂട്ടിയാല്‍ കരാര്‍ പ്രകാരം പണം തിരിച്ചുനല്‍കണമെന്നാണെന്നും എന്നാല്‍ ഇതു പാലിക്കാന്‍ കമ്പനി തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി പണം നിക്ഷേപിച്ചവര്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ജില്ലാ പൊലിസ് മേധാവി പരാതി പന്തീരങ്കാവ് പൊലിസിന് കൈമാറി. കബളിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, വ്യവസായ മന്ത്രി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പഴയന്നൂര്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എം ഹക്കിം, ഫ്രാഞ്ചൈസി ഉടമകളായ ആന്റണി ചെറിയാന്‍, ഇല്യാസ് എം. പാലക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രാഞ്ചൈസി തുടങ്ങിയ കബളിപ്പിക്കപ്പെട്ട 100 പേര്‍ ഇന്നലെ കോഴിക്കോട് യോഗം ചേര്‍ന്നു.
നിയമപരമായി നീങ്ങാനും ഹൈലറ്റ്‌സ് മാളിലെ കമ്പനി ഓഫിസിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago