വിലക്ക് മറികടന്ന് രാഹുല്‍ഗാന്ധി ഇന്ന് സഹാന്പൂരിലേക്ക്
ലക്നൗ: ജാതി കലാപം നടന്ന സഹാന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. രാഹുലിന് സന്ദര്‍ശനത്തിനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കിയിരുന്നില്ല. എന്നാല്‍ സന്ദര്‍ശനം നടത്തുമെന്ന നിലപാടുമായി മുന്നോട്ട് പോവാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
പ്രദേശത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച സഹാറന്‍പൂര്‍ സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ദലിത് യുവാവ് കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍സാവ സ്വദേശി ആശിഷ് മേഘ്രാജ്(25) ആണു മരിച്ചത്.
ദലിതര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.എസ്.പി നേതാവ് മായാവതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ദലിതുകള്‍ സഞ്ചരിച്ച ലോറി തടഞ്ഞ മേല്ജാതിക്കാര് വാളുകളടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രജ്പുത് വിഭാഗക്കാര്‍ ദലിതുകള്‍ക്കു നേരെ വെടിവച്ചതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."