ശബരിമല ഇടത്താവളങ്ങളില്‍ പൊലിസ് മേധാവിയുടെ സന്ദര്‍ശനം
കട്ടപ്പന: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളില്‍ ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.
കാനനപാതയായ വള്ളക്കടവ് കോഴിക്കാനം വഴി പുല്ലുമേട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ സത്രം, മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിക്കുന്ന പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
കട്ടപ്പന ഡിവൈ.എസ്.പി: പി.കെ ജഗദീഷ്, കുമളി സി.ഐ: പ്രദീപ്കുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ആറാം ക്ലാസ്
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2016 - 17 അധ്യയന വര്‍ഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും 2004 മെയ് ഒന്നിനും 2008 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷഫോറവും കൂടുതല്‍ വിവരങ്ങളും ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, അംഗീകൃത സ്‌കൂളുകള്‍, നവോദയ വിദ്യാലയം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും.
അപേക്ഷകള്‍ സെപ്തംബര്‍ 16 ന് മുമ്പായി അടുത്തുള്ള ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കണം.
ഇംഗ്ലീഷ് ടീച്ചറുടെ താല്‍ക്കാലിക ഒഴിവ്
തൊടുപുഴ: മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2016 -17 അധ്യയന വര്‍ഷത്തിലേക്ക് മണിക്കൂര്‍ വ്യവസ്ഥയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ടീച്ചറെ ആവശ്യമുണ്ട.്
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 224601.
ബാങ്ക്
മന്ദിരോദ്ഘാടനം
കട്ടപ്പന: ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്ക് നെല്ലിപ്പാറ ശാഖയുടെ മന്ദിരോദ്ഘാടനം ഓഗസ്റ്റ് രണ്ടിന് എം.എം മണി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.
നീതി സൂപ്പര്‍മാര്‍ക്കറ്റും വളം ഡിപ്പോയും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നിക്ഷേപ സമാഹരണവും വായ്പ വിതരണവും ജില്ലാ ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം നിര്‍വഹിക്കും.
പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും പച്ചക്കറി പ്രോത്സാഹന പദ്ധതിയുടെ ഉദ്ഘാടനവും മുന്‍ എം.എല്‍.എ കെ.കെ ജയചന്ദ്രന്‍ നിര്‍വഹിക്കുമെന്ന് ബാങ്ക് സെക്രട്ടറി കെ.പി രാജശേഖരപിള്ള, കണ്‍വീനര്‍ സെബാസ്റ്റിയന്‍ ഇമ്മാനുവല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സുരേഷ് ഗോപാലന്‍, ചാക്കോ ആന്റണി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."