കര്‍ണാടക: അന്ത്യശാസനം വീണ്ടും; വൈകിട്ട് ആറിനു മുമ്പ് വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍
ബംഗളൂരു: കുമാരസ്വാമിക്ക് അന്ത്യശാസനയുമായി ഗവര്‍ണര്‍. ഇന്ന് വൈകിട്ട് ആറു മണിക്കു മുന്‍പ് വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല മുഖ്യന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് കത്തയച്ചു. നേരത്തേ ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാതായതോടെയാണ് വൈകിട്ട് ആറു മണിക്കു വിശ്വാസ വോട്ടടെപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത്.
അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു. എം.എല്‍.എമാര്‍ക്ക് വിപ്പ് ചുമത്താനുള്ള കോണ്‍ഗ്രസിന്റെ അവകാശത്തെ തള്ളിക്കളയുന്നതാണ് വിഷയത്തില്‍ സുപ്രിംകോടതിയുടെ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കര്‍ണാടക.പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവാണ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് -ജെ.ഡി.എസ് വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് കുമാരസ്വാമി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആള്‍ബലം കുറഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."