HOME
DETAILS
MAL
ജീവനക്കാര്‍ക്ക് നിരുത്തരവാദ സമീപനമെന്നാരോപിച്ച് പഞ്ചായത്തോഫിസില്‍ ജീവനക്കാരെ മെമ്പര്‍ പൂട്ടിയിട്ടു
backup
May 27 2017 | 07:05 AM
അഞ്ചല്‍: ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ഓഫിസിനുള്ളില്‍ പഞ്ചായത്ത് മെമ്പര്‍ പൂട്ടിയിട്ടു. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലാണ് സംഭവം. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍ അനില്‍ കുമാറാണ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. ഓഫിസില്‍ വരുന്നവരോട് സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചു കൊണ്ടാണ് ജീവനക്കാരെ കൂട്ടത്തോടെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചത്.
വിവരമറിഞ്ഞെത്തിയ അഞ്ചല്‍ എസ്.ഐ പി.എസ് രാജേഷ് ഇടപെട്ടാണ് ജീവനക്കാരെ മോചിപ്പിച്ചത്. സി.പി.എം ഭരിക്കുന്ന അഞ്ചല്‍ പഞ്ചായത്തിലെ ഭരണകക്ഷി അംഗം തന്നെ പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധിച്ചത് പഞ്ചയാത്ത് ഭരണസമിതിക്കും പാര്‍ട്ടിക്കും തലവേദനയായിരുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."