HOME
DETAILS

ഇടതു ജയം അവിശുദ്ധ സഖ്യത്തിലൂടെ

  
backup
December 19 2020 | 02:12 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%af%e0%b4%82-%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പലതരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തെക്കാള്‍ പ്രാദേശിക വികാരങ്ങള്‍ സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പാണിത്. മുസ്‌ലിം ലീഗ് കോട്ടകള്‍ ഭദ്രമാണെങ്കിലും യു.ഡി.എഫിന് സംസ്ഥാനത്ത് പൊതുവെ പ്രതീക്ഷിച്ച വിജയമുണ്ടായില്ല എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവച്ചത്. ലീഗിന്റെ അടിത്തറയിളക്കാന്‍ വന്ന എല്‍.ഡി.എഫിന് മലബാറില്‍ വന്‍ തിരിച്ചടിയാണ് ലഭിച്ചത്.

ഇത്തവണ പല സ്ഥലങ്ങളിലും എസ്.ഡി.പി.ഐയുമായി പരസ്യധാരണയിലാണ് എല്‍.ഡി.എഫ് മത്സരിച്ചത്. നാദാപുരത്തും തൂണേരിയിലും പലയിടത്തായി എസ്.ഡി.പി.ഐക്കും സി.പി.എമ്മിനും ഒരു സ്ഥാനാര്‍ഥിയായിരുന്നു. കണ്ണൂര്‍ മുണ്ടേരിയിലും ഇരിട്ടി നഗരസഭയിലും മുഴുപ്പിലങ്ങാടും എസ്.ഡി.പി.ഐക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫ് മടി കാണിച്ചില്ല. ഈ വര്‍ഗീയ കൂട്ടുകെട്ട് ചര്‍ച്ച ചെയ്യാതെ പോയത് ദൗര്‍ഭാഗ്യകരമാണ്. സി.പി.എം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബി.ജെ.പിയെ ജയിപ്പിച്ച പ്രദേശങ്ങളും ഈ തെരഞ്ഞെടുപ്പില്‍ കേരളം കണ്ടു. നാലു വോട്ടിനു വേണ്ടി വര്‍ഗീയതയെ തരാതരം ഉപയോഗിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടുക്കി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ എസ്.ഡി.പി.ഐ നേട്ടമുണ്ടാക്കിയത് സി.പി.എമ്മിന്റെ സഹായത്തോടെയാണ്. പലയിടത്തും ലീഗിനെ തോല്‍പിക്കാന്‍ സി.പി.എമ്മും എസ്.ഡി.പി.ഐയും ഒറ്റക്കെട്ടായിരുന്നു. യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ ഹസനും കുഞ്ഞാലിക്കുട്ടിയും അമീറും ചേര്‍ന്നാണ് കേരളം ഭരിക്കുകയെന്ന കോടിയേരിയുടെ പ്രസ്താവന കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള കൃത്യമായ വോട്ടുബാങ്ക് ലക്ഷ്യത്തോടെയായിരുന്നു.

ഇത്തവണ യു.ഡി.എഫ് തീരുമാനം അനുസരിച്ച് ചുരുങ്ങിയ സീറ്റുകളില്‍ മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ എല്‍.ഡി.എഫും വെല്‍ഫെയര്‍ പാര്‍ട്ടിയും സഖ്യത്തിലേര്‍പ്പെടുകയും ഒന്നിച്ച് പഞ്ചായത്തുകള്‍ ഭരിക്കുകയും ചെയ്തവരാണ്. പലയിടത്തും അവര്‍ ഒറ്റയ്‌ക്കോ ഇടതുപക്ഷത്തോടൊപ്പമോ ആയിരുന്നു. അന്ന് ഇടതുപക്ഷത്തിന് ഇതെല്ലാം വിശുദ്ധ സഖ്യങ്ങളായിരുന്നു. ലീഗിനെ തോല്‍പിക്കാന്‍ വേണ്ടി മാത്രം മലപ്പുറത്ത് സാമ്പാര്‍ മുന്നണിയുണ്ടാക്കിയതൊന്നും അങ്ങനെ മായ്ച്ചുകളയേണ്ട ചരിത്രമല്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ആദര്‍ശത്തില്‍ അണുവിട വ്യതിചലിക്കാതെ യു.ഡി.എഫ് ഇത്തരം നീക്കുപോക്കുകള്‍ ഉണ്ടാക്കാറുണ്ട്. അതിനര്‍ഥം ഇത് എല്ലാ കാലത്തും പ്രസക്തമാണ് എന്നല്ല. കാലത്തിനും പ്രദേശത്തിനും അനുസരിച്ച് ഇത്തരം നീക്കുപോക്കുകളില്‍ മാറ്റങ്ങളുണ്ടാവാം.

സി.പി.എമ്മും ഇടതുമുന്നണിയും ധാര്‍മികതയുടെ എല്ലാ പരിധിയും ലംഘിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെ.എം മാണിയുടെ വീട്ടില്‍ നോട്ടടിക്കുന്ന യന്ത്രമുണ്ടെന്ന് പ്രചരിപ്പിച്ച, ബാര്‍കോഴയുടെ പേരില്‍ അദ്ദേഹത്തെ അങ്ങേയറ്റം അപമാനിച്ച ഇടതുമുന്നണിയാണ് ജോസ് കെ. മാണിയുമായി സഖ്യമുണ്ടാക്കിയത്. സോളാര്‍ പരാതിക്കാരിയുടെ കേസില്‍നിന്ന് ജോസ് കെ. മാണിയെ ഒഴിവാക്കാന്‍ എല്‍.ഡി.എഫിന് യാതൊരു മനോവിഷമവും ഉണ്ടായില്ല. അഴിമതിയുടെ പേരില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയിലില്‍ പോയ കേരളത്തിലെ ഏക രാഷ്ട്രീയ നേതാവാണ് ആര്‍. ബാലകൃഷ്ണപ്പിള്ള. അദ്ദേഹത്തിനും പാര്‍ട്ടിക്കുമെതിരേ രൂക്ഷമായ സമരം നടത്തിയവര്‍ തന്നെ ബാലകൃഷ്ണപ്പിള്ളയെ പരവതാനി വിരിച്ച് സ്വീകരിച്ചത് നമ്മള്‍ കണ്ടു. കൊടുവള്ളിയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തിയെ ജയിപ്പിക്കാനായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് നല്‍കിയവരാണ് യു.ഡി.എഫിനെ രാഷ്ട്രീയ ധാര്‍മികത പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. എല്‍.ഡി.എഫിന് രാഷ്ട്രീയ ധാര്‍മികത തീരെ ഇല്ലാതായ തെരഞ്ഞെടുപ്പാണിത്. അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാന്‍ ഇടതുമുന്നണിക്ക് മടിയില്ലെന്ന് തെളിഞ്ഞു. ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ കേരളം ഈ തെരഞ്ഞെടുപ്പിലും തള്ളിക്കളഞ്ഞു. എന്നാല്‍ ഇടതുമുന്നണിയുടെ തെറ്റായ നയങ്ങള്‍ കാരണം പലയിടത്തും ബി.ജെ.പി വോട്ട് പിടിച്ചിട്ടുണ്ട്. പാലക്കാട് ഉള്‍പ്പെടെ ഇടത് കോട്ടകളില്‍ പലതും കാവിയണിയുന്ന കാഴ്ച ഗൗരവമേറിയതാണ്. ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പുകളിലൂടെ സര്‍ക്കാര്‍ ബി.ജെ.പിക്ക് വളംവെക്കുകയാണ് ചെയ്തത്.

സ്വര്‍ണക്കടത്തും അഴിമതിയും ഉള്‍പ്പെടെ സര്‍ക്കാരിനെതിരേ ജനവികാരം ഉയര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടായിട്ടും അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കാതിരുന്നത് ഇടതുമുന്നണിയുടെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കാരണമാണ്. തെരഞ്ഞെടുപ്പ് ഫലം വിശദമായി മുന്നണിയും പാര്‍ട്ടിയും ചര്‍ച്ച ചെയ്യും. മൂന്നുതവണ മത്സരിച്ചു ജയിച്ചവര്‍ പുതിയ തലമുറക്ക് അവസരം നല്‍കി മാറിനില്‍ക്കണമെന്ന പാര്‍ട്ടി തീരുമാനം മുസ്‌ലിം ലീഗിന്റെ മുന്നേറ്റത്തിന് സഹായകമായി. ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കിയത് പാര്‍ട്ടിയില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് ടിക്കറ്റില്‍ ധാരാളം വിദ്യാര്‍ഥി നേതാക്കള്‍ ഈ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി. മുന്നണി ഐക്യം വളരെ പ്രധാനമാണ്. ഐക്യമില്ലെങ്കില്‍ നഷ്ടം എല്ലാവര്‍ക്കുമുണ്ടാകുമെന്ന് മനസിലാക്കണം. പാര്‍ട്ടിക്കകത്തും പാര്‍ട്ടികള്‍ തമ്മിലുമുള്ള ഐക്യം ശക്തിപ്പെടുത്തി തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  9 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  22 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  29 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago