കാല്‍നടയാത്രികരെ വലച്ച് കണ്ണനല്ലൂരിലെ ട്രാഫിക് പരിഷ്‌കാരം
കൊട്ടിയം: ഗതാഗതക്കുരുക്കിന് ഏതാണ്ട് പരിഹാരമായെങ്കിലും പുതിയ ട്രാഫിക് പരിഷ്‌കാരം കണ്ണനല്ലൂരില്‍ കാല്‍നടയാത്രികരെ പൂര്‍ണമായും അവഗണിച്ചാണെന്ന് പരാതി. എവിടെയും കാല്‍നടയാത്രികര്‍ക്ക് റോഡുമുറിച്ചുകടക്കാന്‍ സീബ്രാലൈനുകളില്ല. അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ഇവിടെ ഏത് റോഡില്‍നിന്നായാലും കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പ്രയാസമാണ്.
ഏത് റോഡ് മുറിച്ചുകടക്കണമെങ്കിലും യാത്രക്കാര്‍ അഭ്യാസിയാകണമെന്നതാണ് നിലവിലെ സ്ഥിതി. പുതിയ ട്രാഫിക് പരിഷ്‌കാരം സ്‌കൂള്‍ തുറക്കുന്നതോടെ മാത്രമേ പൂര്‍ണമായും വിജയത്തിലെത്തിയോയെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ.
പെട്ടെന്ന് ഗതാഗതപരിഷ്‌ക്കാരം നടപ്പിലാക്കിയതാണ് ഇപ്പോള്‍ പരാതിയ്ക്ക് കാരണമായത്. ആളുകള്‍ പലവഴിക്കായി ചിതറിപ്പോകുന്നതിനാല്‍ ടൗണിലെ കച്ചവടസ്ഥാപനങ്ങളെയും ട്രാഫിക് പരിഷ്‌കാരം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."