HOME
DETAILS
MAL
രോഗികള്‍ക്ക് പകരം ഹജ്ജ് ചെയ്യാമെന്ന ഓഫര്‍; വിദേശികളടക്കം മൂന്നു പേര് പിടിയില്‍
backup
July 19 2019 | 15:07 PM
ജിദ്ദ: രോഗികള്‍, അവശര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കായി പകരം ഹജ്ജ് ചെയ്യാമെന്ന് ഇന്റര്‍നെറ്റിലൂടെ പരസൃം ചെയ്ത് ഇടപാടുകള്‍ നടത്തുന്ന മൂന്ന് പേരെ സഊദി സുരക്ഷാ വിഭാഗം പതിയിരുന്ന് പിടികൂടി. ഒരു സ്വദേശിയും രണ്ടു വിദേശികളുമാണ് പ്രതികള്‍. വിദേശികളില്‍ ഒരാള്‍ പാകിസ്താനിയും മറ്റൊരാള്‍ ഏഷൃന്‍ വംശജനുമാണ്.
ഒരാള്‍ക്ക് പകരമായി ഹജജ് കര്‍മ്മം ചെയ്യുവാന്‍ പതിനായിരം റിയാലാണ് ഇവര്‍ പ്രതിഫലമായി വാങ്ങുന്നത്. സുരക്ഷാ വിഭാഗത്തിലെ രഹസൃ പോലിസ് ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.
ഇവര്‍ പരസൃം ചെയ്ത ഇന്റര്‍നെറ്റ് സൈറ്റുകള്‍ പോലിസ് കണ്ടെടുത്തു. മൂന്ന് പ്രതികളെയും വൃതൃസ്ത ഭാഗങ്ങളില്‍ നിന്നാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മക്കയിലെ അസീസിയ്യ പോലിസിന് കൈമാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."