ജനാധിപത്യം ജനാധിപത്യമാകട്ടെ, സ്വേച്ഛാധിപത്യമല്ല; പ്രിയങ്കക്ക് പിന്തുണയുമായി റോബര്‍ട്ട് വദ്ര
ലഖ്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ കഴിഞ്ഞദിവസം വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ പ്രയങ്കയെ പൊലിസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ കടത്തിവിടാനാകില്ലെന്നു കാണിച്ചായിരുന്നു നടപടി. വിഷയത്തില്‍ പിന്തുണയുമായാണ് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ഫേസ് ബുക്കില്‍ കുറിപ്പിട്ടത്.പ്രിയങ്കയുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധമാണ്. ഒരു രേഖയും ഹാജരാക്കാതെയാണ് അവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.
ഇത് എല്ലാ അര്‍ഥത്തിലും നിയമത്തിന്റെ ദുരുപയോഗമാണ്. മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നത് അത്രവലിയ കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചു. സത്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന എല്ലാ അനുകൂല ശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണോ യു.പി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യം ജനാധിപത്യമാകട്ടെയെന്നും സ്വേച്ഛാധിപത്യമല്ല വേണ്ടതെന്നും യോഗി സര്‍ക്കാരിനോട് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞദിവസം ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സോന്‍ഭദ്ര ജില്ലയിലെ ഉഭ വില്ലേജില്‍ നടന്ന വെടിവയ്പ്പില്‍ നാലു സ്ത്രീകളടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഗ്രാമത്തലവന്‍ ഇവിടെ 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഇത് അളന്നുതിട്ടപ്പെടുത്തി കൈവശാവകാശ രേഖ സ്വന്തമാക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാരായ കര്‍ഷകര്‍ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു. ഇതേതുടര്‍ന്ന് ഗ്രാമത്തലവന്റെ കൂടെ വന്നവര്‍ നടത്തി വെടിവയ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."