ആദിവാസി ഊരുകളുടെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ് കലക്ടര്‍
തിരുവനന്തപുരം: ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി കോട്ടൂര്‍ മേഖലയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു. പൊത്തോട്, അണകാല്‍ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം കാല്‍നടയായി ഓരോ വീടുകളിലും എത്തി നാട്ടുകാരുമായി ആശയവിനിമയം നടത്തി. സ്‌കൂളുകളില്‍ കുട്ടികളെ വിടണമെന്നും ആരോഗ്യസംരക്ഷണത്തിന് വേണ്ടുന്ന ആധുനിക സംവിധാനങ്ങളുമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
പൊടിയം, കമലകം, ആമോട്, കുമ്പിടി, മുക്കോത്തിവയല്‍ തുടങ്ങി ഏറെ ഉള്ളിലുള്ള ഊരുകളിലും കലക്ടര്‍ എത്തി ഊരു മൂപ്പന്‍മാരുമായി ആശയവിനിമയം നടത്തി. കുറ്റിച്ചല്‍ എം.ആര്‍.എസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനായി ജൂണ്‍ ആദ്യവാരത്തില്‍ പൊടിയത്ത് അദാലത്ത് നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അഗസ്ത്യന്റെ പൂമ്പാറ്റകള്‍ എന്ന പരിപാടിയിലും കലക്ടര്‍ പങ്കെടുത്തു.
പഞ്ചായത്ത് അംഗം രമേശ്, ചൈല്‍ഡ് ലൈന്‍ ജില്ലാ ഓഫീസര്‍ സുബൈര്‍, ട്രൈബല്‍ഡെവലപ്‌മെന്റ് ഓഫിസര്‍ ഷിനു തുടങ്ങിയവര്‍ കലക്ടറെ അനുഗമിച്ചു. ആദിവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കലക്ടര്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."