മുസാഫര്‍ നഗര്‍ കലാപം; 41 ല്‍ 40 കേസുകളിലും പ്രതികളെ വെറുതെ വിട്ടു
മുസാഫര്‍ നഗര്‍ : 2013 ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഉണ്ടായ കലാപത്തിലെ 40 കേസുകളിലെ പ്രതികളെയും മുസാഫര്‍ നഗര്‍ കോടതി വെറുലെ വിട്ടു. 65 ഓളം മുസ്ലിംകള്‍ കൊല്ലപ്പെട്ട കേസിലെ ബി ജെ പി നേതാക്കളടക്കമുള്ള പ്രതികളെ വെറുതെ വിട്ടതില്‍ പ്രോസിക്യൂഷനും പൊലിസുമടക്കം ഇടപെടലുകള്‍ നടത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയതു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം കേസിലെ മുഴുവന്‍ സാക്ഷികളും കൂറുമാറി. എല്ലാ കേസുകളിലും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നെന്കിലും അത് പൊലിസ് കോടതിയില്‍ ഹാജരാക്കിയില്ല. പ്രധാന സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യുഷനും തയ്യാറായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
അതേ സമയം ശിക്ഷിക്കപ്പെട്ട ഏക കേസിലെ പ്രതികള്‍ മുസ്‌ലിംകളാണ്.അന്‍പതിനായിരത്തോളം പേര്‍ വീടുപേക്ഷിക്കുകയും നിരവധി സ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെടുകയും ചെയ്യപ്പെട്ട കലാപമായിരുന്നു മുസാഫര്‍ നഗറിലേത്.അഖിലേഷ് യാദവിന്റെ കാലത്ത് രജിസറ്റര്‍ ചെയ്യപ്പെട്ട കേസില്‍ ഭൂരിപക്ഷം വിചാരണയും യോഗി സര്‍ക്കാരിന്റെ കാലത്തായിരുന്നു.2017 മുതല്‍ 2019 വരെയുള്ള കാലയളവിലായിരുന്നു കേസിന്റെ വിചാരണ. കേസില്‍ അപ്പീല്‍ പോവില്ലന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."