യൂത്ത് കോണ്‍. നേതാവിന് പൊലിസ് മര്‍ദനം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു
തിരുവനന്തപുരം: യുവാവിനെ പിടിച്ചു കൊണ്ടുപോയതിനെക്കുറിച്ച്് അന്വേഷിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ നേമം എസ്.ഐ ആയിരുന്ന സമ്പത്തും പൊലിസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. നേമം വെള്ളായണി സ്വദേശി സജീറിനെ ക്രൂരമായി മര്‍ദിച്ച് നട്ടെല്ലിന് പരുക്കേല്‍പ്പിച്ച സംഭവം അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറും അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
നേമം എസ്.ഐ ആയിരുന്ന സമ്പത്തും പൊലിസുകാരനായിരുന്ന അജയകുമാറും വെവ്വേറെ സത്യവാങ്മൂലം ഫയല്‍ ചെയ്യണം. സജീര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ക്രൂരമര്‍ദനത്തിന് ഒടുവില്‍ സജീറിനെ തിരുവല്ലം പൊലിസ് സ്റ്റേഷനിലെത്തിച്ച് എസ്.ഐ സമ്പത്തും പൊലിസുകാരും കടന്നുകളയുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. വിവരം അറിഞ്ഞെത്തിയ കോവളം എം.എല്‍.എ യാണ് സജീറിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
ക്രൂരമര്‍ദനത്തിന്റെ ഫലമായി രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞ സജീര്‍ ഇപ്പോഴും ചികിത്സയിലാണ്. എസ്.ഐ സമ്പത്ത് പ്രതിയായ കേസുകളും അദ്ദേഹത്തെ പൊലിസ് സര്‍വീസില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോട്ടും കമ്മിഷന് പരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തനിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും സജീര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."