സ്രെബ്രേനിക്ക കൂട്ടക്കൊല: ഡച്ച് സൈന്യത്തിന് നേരിയ പങ്ക് മാത്രമെന്ന് കോടതി
ബെല്‍ഗ്രേഡ്: 1995 ജൂലൈയില്‍ 8000 ബോസ്നിയന്‍ മുസ്ലിംകള് കൊല്ലപ്പെട്ട സ്രെബ്രേനിക്ക കൂട്ടക്കൊലയില്‍ ഡച്ച് സൈന്യത്തിന് 10 ശതമാനം ഉത്തരവാദിത്തമേയുള്ളൂവെന്ന് നെതര്‍ലാന്‍ഡ്സ് സുപ്രിംകോടതി. യു.എന്‍ അനുവാദത്തോടെ നെതര്‍ലാന്‍ഡ്സില്‍ നിന്ന് നാടുകടത്തിയ മുസ്ലിംകളെ സെര്‍ബ് സൈന്യം കൊന്നൊടുക്കുകയായിരുന്നു.
ബോസ്നിയന്‍ സംഘത്തെ ബോസ്നിയന്‍ യുദ്ധകാലത്ത് സ്രെബ്രേനിക്ക നഗരത്തില്‍ വച്ച് കൂട്ടക്കൊല നടത്തുകയായിരുന്നു. ഇതില്‍ 350 പേരുടെ കൊലപാതകത്തിലേ ഡച്ച് സേനയ്ക്ക് ഭാഗികമായ ഉത്തരവാദിത്തമുള്ളൂ എന്നാണ് കോടതി പറയുന്നത്.
ഇത്രയും അഭയാര്‍ഥികള്‍ക്ക് അവര്‍ നില്‍ക്കുന്നിടത്ത് തങ്ങാനുള്ള അവസരം നല്കുന്നതില് ഡച്ച് സേന പരാജയപ്പെട്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. നേരത്തെ കൊലയ്ക്ക് നേതൃത്വം നല്കിയ റഡാവന് കരാഡിച്ചിന് അന്താരാഷ്ട്ര നീതിന്യായ കോടതി 40 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."