മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍
തൊടുപുഴ: നിരവധി മോഷണ, അബ്കാരി, വധശ്രമ കേസുകളിലെ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയില്‍.
ഇടവെട്ടി മാര്‍ത്തോമ നെല്ലിക്കല്‍ ഒടിയന് എന്ന് വിളിക്കുന്ന മാര്‍ട്ടിനാണ് (35) അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒളമറ്റം ധ്യാന കേന്ദ്രത്തിന് സമീപം കഞ്ചാവുമായി കാറില്‍ വരികയായിരുന്ന മാര്‍ട്ടിനെ തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ നൂര്‍ സമീര്‍, സിവില്‍ പൊലിസ് ഓഫിസര്‍ മുജീബ് എന്നിവര്‍ ചേര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പണം വാങ്ങിയ ശേഷം കഞ്ചാവ് മഴ നയാതെ പ്ളാസ്റ്റിക്കില്‍ പൊതിഞ്ഞ് ആവശ്യക്കാര്‍ക്ക് റോഡരികിലേക്ക് എറിഞ്ഞ് നല്കുന്ന രീതിയായിരുന്നു മാര്ട്ടിന്േറത്. പ്രതിക്ക് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമുള്ള അബ്കാരികളുമായി അടുത്ത ബന്ധമുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി.
ഇയാളുടെ പേരില്‍ തൊടുപുഴ സ്റ്റേഷനില്‍ അഞ്ച് മോഷണ കേസുകളും കാഞ്ഞാര്‍ സ്റ്റേഷനില്‍ ഒരു കേസും കിടങ്ങൂര്‍ സ്റ്റേഷനില്‍ ഒരു മോഷണ കേസുമുണ്ട്.
ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കുറേക്കാലമായി പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു പൊതി കഞ്ചാവിന് 2050 രൂപ വരെ ഇയാള്‍ വാങ്ങിയിരുന്നു. കൂടുതല്‍ അന്വേഷിച്ചുവരുന്നതായി സി.ഐ അറിയിച്ചു. പ്രതിയെ ഇന്ന് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."