HOME
DETAILS

സി.എം രവീന്ദ്രനെ ഇ.ഡി രണ്ടാം ദിവസവും ചോദ്യംചെയ്തു

  
backup
December 19 2020 | 02:12 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b0%e0%b4%b5%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

കൊച്ചി: മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനായി രവീന്ദ്രന്‍ കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ ഇന്നലെ രാവിലെ വീണ്ടും ഹാജരായി.
ചോദ്യംചെയ്യല്‍ രാത്രി 10.15 വരെ തുടര്‍ന്നു.വ്യാഴാഴ്ച 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇന്നലെ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശത്തോടെ രവീന്ദ്രനെവിട്ടയച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 11.15 നാണ് പൂര്‍ത്തിയായത്. ഇതിനിടെ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും രവീന്ദ്രനെ ഇ.ഡി അനുവദിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നാലാം തവണയും നോട്ടിസ് നല്‍കിയതോടെയാണ് രവീന്ദ്രന്‍ വ്യാഴാഴ്ച ഹാജരായത്. ഇതിനിടെ രവീന്ദ്രന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
ഇ.ഡി നോട്ടിസ് അയച്ച് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും ഇ.ഡിയുടെ ഒരു കേസിലും പ്രതിയല്ലാത്ത തന്നെ ഏതു കേസില്‍ ചോദ്യം ചെയ്യാനാണ് വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ രവീന്ദ്രന്‍ നിയമത്തിനു മുന്നില്‍ നിന്നു ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നു ഇ.ഡി കോടതിയെ ബോധിപ്പിച്ചു. പല തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ലെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.
ഹരജിയില്‍ വാദം കേട്ട കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരായത്. ഇതോടെ രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി.
അന്വേഷണത്തിന്റെ ഭാഗമായി നല്‍കുന്ന നോട്ടിസ് ചോദ്യം ചെയ്യുന്ന ഹരജി നിലനില്‍ക്കില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് ഹരജി തള്ളിയത്. ചോദ്യം ചെയ്യലില്‍ അഭിഭാഷകനെ അനുവദിക്കണമെന്ന് നിര്‍ദേശിക്കണമെന്ന രവീന്ദ്രന്റെ ആവശ്യവും കോടതി അനുവദിച്ചില്ല.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റു ചെയ്തിരുന്നു.
ശിവശങ്കറുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതോടെ രവീന്ദ്രന്റെ സ്വത്തു വിവരങ്ങളടക്കം ഇ.ഡി പരിശോധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  3 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago