HOME
DETAILS

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജും ഇളമ്പച്ചി അടിപ്പാതയും ഇന്നു നാടിനു സമര്‍പ്പിക്കും

  
backup
May 27 2017 | 08:05 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2


തൃക്കരിപ്പൂര്‍: നിര്‍മാണം പൂര്‍ത്തിയായ ഇളമ്പച്ചി അടിപ്പാതയും റെയില്‍വേ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജും ഇന്നു നാടിനു സമര്‍പ്പിക്കും. ഇളമ്പച്ചിയേയും തലിച്ചാലത്തേയും ബന്ധിപ്പിക്കുന്ന അടിപ്പാത മൂന്നു കോടി ചെലവിട്ടാണ് നിര്‍മിച്ചത്. മൂന്നു മീറ്റര്‍ വീതിയിലും ഉയരത്തിലും നിര്‍മിച്ച പാതയിലൂടെ ചെറിയ ബസുകള്‍ക്കും ലോറികള്‍ക്കും കടന്നു പോകാനാവും. 2020 ഓടെ പാലക്കാട് ഡിവിഷനിലെ ലെവല്‍ ക്രോസുകള്‍ നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായാണ് ഇളമ്പച്ചിയില്‍ അടിപ്പാത നിര്‍മിച്ച് റോഡ് ഗതാഗതത്തിനു റെയില്‍വേ സംവിധാനം ഒരുക്കിയത്. ഇളമ്പച്ചി, പൊറോപ്പാട്, കൈക്കോട്ട് കടവ്, കണ്ണങ്കൈ മേഖലയിലുളളവര്‍ക്ക് കാര തലിച്ചാലം പാലം വഴി ദേശീയപാതയിലേക്കും പയ്യന്നൂരിലേക്കും എത്തിപ്പെടുന്നതിന് ഈ അടിപ്പാത ഗുണകരമാവും.
81.5 ലക്ഷം ചെലവിട്ട് ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയായി. കഴിഞ്ഞ ജൂലൈ ആരംഭിച്ച നടപ്പാത ഒരു വര്‍ഷം കൊണ്ടാണു പൂര്‍ത്തിയാക്കിയത്. ട്രാക്കില്‍ വൈദ്യുതീകരണ പ്രവര്‍ത്തി നടക്കുന്നതിലാണ് ഫൂട്ട് ഓവര്‍ ബ്രിഡ്ജിനു കാല താമസം നേരിട്ടത്. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോം ഉയരം വര്‍ധിപ്പിക്കുന്നതിന്റെയും പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
പി. കരുണാകരന്‍ എം.പിയുടെ ഇടപെടലിന്റെ ഭാഗമായി ആദര്‍ശ് സ്റ്റേഷനുകളുടെ പട്ടികയില്‍ തൃക്കരിപ്പൂരും ഇടം നേടിയിട്ടുണ്ട്.
റെയില്‍വേ മേല്‍പാലം ഇന്നു വൈകീട്ട് നാലിനും ഇളമ്പച്ചി അടിപ്പാത 4.30നും പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉപഹാരം വിതരണം ചെയ്യും. ഡിവിഷണല്‍ മാനേജ് നരേഷ് ലാല്‍വാനി മുഖ്യാതിഥിയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago