കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു; വാങ്ങിയത് ഓണ്‍ലൈന്‍ വഴി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളജിലെത്തിച്ച് തെളിവെടുത്തു.
യൂനിയന്‍ റൂം അടക്കമുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. ചവറുകൂനയില്‍ നിന്ന് ശിവരഞ്ജിത്താണ് കത്തി പൊലിസിന് എടുത്തുനല്‍കിയത്.
ആക്രമണത്തിന് ഒരാഴ്ച മുന്‍പാണ് കത്തി ഓണ്‍ലൈന്‍ വഴി വാങ്ങിയതെന്നും എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റ് ഓഫിസിലാണ് സൂക്ഷിച്ചതെന്നും പ്രതികള്‍ മൊഴിനല്‍കി. അഖിലിനെ കുത്തിയ സ്ഥലത്തിന് സമീപത്താണ് കത്തി ഒളിപ്പിച്ചിരുന്നത്. ഇരുമ്പ് പൈപ്പും കുറുവടിയും തെളിവെടുപ്പിനിടെ പൊലിസ് കണ്ടെത്തി. സംഘര്‍ഷത്തിനിടെയാണ് അഖിലിനെ കുത്തിയത്. അതോടെ കാംപസിനകത്ത് വലിയ ബഹളമായി.
നസീമിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലിസ് എത്തിയെന്ന സൂചന കിട്ടി. അപ്പോഴാണ് കത്തി ചവറുകൂനയില്‍ ഒളിപ്പിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കി. കേസില്‍ നിര്‍ണായകമായ തൊണ്ടിമുതലാണ് പൊലിസ് കണ്ടെടുത്തത്. തെളിവെടുപ്പ് പൂര്‍ത്തിയായശേഷം ശിവരഞ്ജിത്തിനെയും നസീമിനെയും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് മൂന്നുദിവസത്തേക്ക് ഇവരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം, കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തി. അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് മൊഴിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."