ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക്
സൂറിച്ച്: മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ സ്‌ട്രൈക്കര്‍ പോള@ണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക്. കൊവിഡ് കാരണം വെര്‍ച്വലായി നടത്തിയ ചടങ്ങിലാണു മുപ്പത്തിരണ്ട@ുകാരനായ ലെവന്‍ഡോവ്‌സ്‌കിയെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
അന്തിമപ്പട്ടികയില്‍ ഒപ്പമുണ്ട@ായിരുന്ന ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെയാണ് ലെവന്‍ഡോവ്‌സ്‌കി മറികടന്നത്. 13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ, ഫിഫ പുരസ്‌കാരം നേടുന്ന രണ്ട@ാമത്തെ താരമാണു ലെവന്‍ഡോവ്‌സ്‌കി. 2018ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണു മറ്റൊരാള്‍. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടും അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2019 ജൂലൈ 20 മുതല്‍ 2020 ഒക്ടോബര്‍ ഏഴു വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. ഇക്കാലയളവില്‍ ബയണിനുവേ@ണ്ടി 52 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കി നേടിയത് 60 ഗോളുകള്‍. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോള്‍ എന്നതായിരുന്നു ശരാശരി. കഴിഞ്ഞ സീസണില്‍ ബയണ്‍ മ്യൂണിക്കിനു വേ@ണ്ടി മത്സരിച്ച പ്രധാന ചാംപ്യന്‍ഷിപ്പുകളിലെല്ലാം ടോപ് സ്‌കോററായതും ലെവന്‍ഡോവ്‌സ്‌കി തന്നെ. യുവേഫ ചാംപ്യന്‍സ് ലീഗ്, ജര്‍മന്‍ ബുണ്ടസ്‌ലിഗ, ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടനേട്ടങ്ങളിലും പങ്കാളിയായി. മികച്ച വനിതാ താരംത്തിനുള്ള അവാര്‍ഡ് ലൂസി ബ്രോണ്‍സ് (മാഞ്ചസ്റ്റര്‍ സിറ്റിഇംഗ്ല@ണ്ട്), മികച്ച വനിതാ ഗോള്‍കീപ്പര്‍ സാറ ബുഹാദി (ഒളിംപിക് ലിയോണ്‍ ഫ്രാന്‍സ്) മികച്ച പുരുഷ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ (ബയണ്‍ മ്യൂണിക് ജര്‍മനി) ,
മികച്ച ഗോള്‍: സണ്‍ ഹ്യൂങ് മിന്‍ (ടോട്ടനം ദക്ഷിണ കൊറിയ) , മികച്ച വനിതാ പരിശീലക: സറീന വീഗ്മാന്‍ (ഹോള@ണ്ട് ദേശീയ ടീം), മികച്ച പുരുഷ ടീം പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് (ലിവര്‍പൂള്‍), ഫാന്‍ പുരസ്‌കാരം: മാരിവാള്‍ഡോ ഫ്രാന്‍സിസ്‌കോ ഡാ സില്‍വ.
ഫിഫ ലോക ഇലവന്‍: ലയണല്‍ മെസ്സി, ക്രിസ്റ്റിയാ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ജോഷ്വ കിമ്മിച്ച്, കെവിന്‍ ഡിബ്രുയ്‌നെ, തിയാഗോ അല്‍കാന്‍ട്ര, ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, വിര്‍ജില്‍ വാന്‍ഡെക്, സെര്‍ജിയോ റാമോസ്, അല്‍ഫോന്‍സോ ഡേവിസ്, അലിസന്‍ ബക്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."