നാലുകെട്ടുംചോലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വിദ്യാര്‍ഥികളുടെ മാതൃക
കല്‍പ്പറ്റ: പുല്‍പ്പാറ നാലുകെട്ടും ചോലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് കല്‍പ്പറ്റ കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുമായി സഹകരിച്ച് മലയില്‍ നിന്ന് ഒഴുകിയിറങ്ങുന്ന നാലുകെട്ടുംചോല വിദ്യാര്‍ഥികള്‍ മാലിന്യമുക്തമാക്കിയത്.
കാരാപ്പുഴ പദ്ധതിയില്‍ നിന്ന് നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് മുമ്പ് നാലുകെട്ടുംചോലയില്‍ നിന്നായിരുന്നു ശുദ്ധജലം വിതരണം ചെയ്തിരുന്നത്. ആരും തിരിഞ്ഞു നോക്കാത്തതിനാല്‍ നീരൊഴുക്കുകളും ഉറവകളും അടഞ്ഞ് ഈ കാട്ടരുവി വികൃതമായ നിലയിലായിരുന്നു. പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്ത കുട്ടികള്‍, കല്ലും മണ്ണും നീക്കംചെയ്ത് കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്കിന് കരുത്തുകൂട്ടി. നഗരസഭ വൈസ് ചെയര്‍മാന്‍ എ.പി ഹമീദ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.യു സുരേന്ദ്രന്‍, എം.എസ് രാജീവ്, വിദ്യ, ഐശ്വര്യ, വിദ്യാര്‍ഥികളായ ജിനുജോണ്‍, അജ്മല്‍, വിദ്യാ ബാലകൃഷ്ണന്‍, അഖില, ആന്‍സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."