പണി പൂര്‍ത്തിയായിട്ടും തുറന്നു കൊടുത്തില്ല നോക്കുകുത്തിയായി ആശുപത്രി കെട്ടിടം
ചീമേനി: പണി പൂര്‍ത്തിയായി ഒന്നര വര്‍ഷമായിട്ടും തുറന്നു കൊടുക്കാതെ നോക്കുകുത്തിയായി കിടക്കുകയാണ് കയ്യൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു വേണ്ടി പണിത കെട്ടിടം. കാസര്‍കോട് എം.പി പി. കരുണാകരന്റെ ശ്രമഫലമായി എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയിലധികം ചെലവാക്കിയാണ് ഇരുനില കെട്ടിടം പണിതത്. പണി പൂര്‍ത്തിയായെങ്കിലും വയറിങ് നടത്തിയിട്ടില്ല. അതിനാല്‍ തന്നെ മറ്റു പ്രവൃത്തികളെല്ലാം പൂര്‍ത്തിയായിട്ടും കെട്ടിടം അനാഥമായി കിടക്കുകയാണ് .
എന്‍ഡോസള്‍ഫാന്‍ നബാര്‍ഡ് പാക്കേജില്‍ 20 കോടിയിലധികം രൂപയുടെ പദ്ധതികളാണ് കയ്യൂര്‍-ചീമേനി പഞ്ചായത്തിന് അനുവദിച്ചത്. പാക്കേജില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം പദ്ധതികളും പൂര്‍ത്തിയായി.
ഇതില്‍ തന്നെ സ്കൂളുകള്‍ക്കായി നിരവധി ക്ലാസ് മുറികളും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം ഉദ്ഘാടനവും നടന്നു. അതേസമയം പദ്ധതിയുടെ യഥാര്‍ഥ അവകാശികളായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമാകുമായിരുന്ന ആശുപത്രി കെട്ടിടമാണ് ഒന്നര വര്‍ഷമായി പൂട്ടിയിട്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുന്ന പദ്ധതികളില്‍ പ്രഥമ പരിഗണന നല്‍കേണ്ട പദ്ധതി കൂടിയാണിത്.
കെട്ടിടത്തിന്റെ ടെന്‍ഡറില്‍ വയറിങ് പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് വയറിങിനുള്ള ടെന്‍ഡര്‍ നടപടികള്‍ യഥാസമയം നടത്തുന്നതിനു സാങ്കേതിക പ്രശ്നങ്ങളുണ്ടായി. എന്നാല്‍ അധികൃതര്‍ വേണ്ടത്ര താല്പര്യം കാണിക്കാത്തതാണു കയ്യൂരിലെ ആശുപത്രി കെട്ടിടം നോക്കുകുത്തിയായതെന്നു പറയുന്നു. ഇതില്‍ നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധവുമുണ്ട്.
ദിവസവും നൂറ്റമ്പതിലേറെ പേര് ചികിത്സക്കായി ഒ.പിയില്‍ എത്തുന്നുണ്ട്. രണ്ടു ഡോക്ടര്‍മാരാണുള്ളത്.പുതിയ കെട്ടിടം എല്ലാ വിധ സജ്ജീകരങ്ങളോടും കൂടി കിടത്തിചികിത്സിക്കാനുള്ള സൗകര്യം കൂടി ഒരുക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ കിടത്തിച്ചികിത്സക്കായി വിദൂരനഗരങ്ങളിലേക്കു പോകേണ്ട അവസ്ഥയാണു നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."