ഹിസ്ബുള്‍ കമാന്‍ഡറുടെ വധം: കശ്മിര് താഴ്വരയില് ഇന്റര്‍നെറ്റിന് പൂര്‍ണനിരോധനം
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സബ്സര്‍ ഭട്ടിനെ സൈന്യം വധിച്ചതിന് പിന്നാലെ കശ്മിരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഒരു മാസത്തെ വിലക്കിനു ശേഷം ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും പൂര്‍ണനിരോധനം പ്രഖ്യാപിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയില്ലെങ്കിലും വിലക്ക് നിലവില്‍ വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാമൂഹിക മാധ്യമങ്ങള്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ഏപ്രില്‍ 26ന് 22 സാമൂഹിക മാധ്യമങ്ങള്‍ക്ക് മേഖലയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.
മെയ് 11ന് ഐക്യരാഷ്ട്ര സംഘടന സര്‍ക്കാരിനോട് കശമിരില് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."