സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞതോടെ ശൗചാലയത്തിന് താഴിട്ടു സഞ്ചാരികള്‍ ദുരിതത്തില്‍
വൈത്തിരി: ഏറെ വിനോദ സഞ്ചാരികളെത്തുന്നതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമായ തളിപ്പുഴ-പൂക്കോട് തടാകക്കരയിലെ ശൗചാലയം തുറക്കാന്‍ ഇതുവരെ നടപടിയായില്ല.
ആഴ്ചകളായി ശൗചാലയം അടഞ്ഞു കിടക്കുകയാണ്. സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകുകയും ദുര്‍ഗന്ധം പരക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ ശൗചാലയത്തിന് താഴിട്ടത്. ദിവസവും നൂറ് കണക്കിന് സഞ്ചാരികളാണ് തടാക സന്ദര്‍ശനത്തിനെത്തുന്നത്. ശൗചാലയം ഇല്ലാതായതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സന്ദര്‍ശകരാണ് ദുരിതത്തിലായിരിക്കുന്നത്. ടാങ്ക് ക്ലീന്‍ ചെയ്യുന്നതിന് ഡി.ടി.പി.സി ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ട്. നാല്‍പതിനായിരം രൂപക്കടുത്താണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ഇതില്‍ ആദ്യഘഡുവായി പത്തായിരം രൂപയുടെ ചെക്കിനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ജോലി തീര്‍ക്കുന്ന സമയത്ത് മുഴുവന്‍ തുകയും ലഭ്യമാവുമെന്ന് ഉറപ്പില്ലാതെ ജോലി തുടങ്ങില്ലെന്ന നിലപാടിലാണ് കരാറുകാര്‍. ടാങ്കിന്റെ അളവിനുസരിച്ചെ പണം നല്‍കാനാവൂ എന്നാണ് ഡി.റ്റി.പി.സിയുടെ നിലപാട്. കരാറുകാരും അധികൃതരും നിലപാടില്‍ ഉറച്ചുനിന്നതോടെ ദുരിതത്തിലായത് നൂറുകണക്കിന് സന്ദര്‍ശകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."