'ചിങ്ങോലി കാര്‍ഷിക പരിശ്രമപദ്ധതി'
ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷത്തേയ്ക്കുള്ള പദ്ധതി രേഖാസമര്‍പ്പണത്തോട് അനുബന്ധിച്ച് കൂടിയ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം ബബിതാ ജയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി അവതരണം വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി. ശാന്തകുമാര്‍ നിര്‍വ്വഹിച്ചു.
സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിത്ത് ചിങ്ങോലി മുഖ്യപ്രഭാഷണം നടത്തി.
സുജിത്ത് എസ്, ബ്ലോക്ക് പഞ്ചാത്ത് മെമ്പര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി സജിനി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ബിനു, പഞ്ചായത്ത് അംഗങ്ങള്‍ എസ്.ഷീല, പദ്മശ്രീ ശിവദാസന്‍, അശ്വതി തുളസി, ഹരികുമാര്‍, സുശീല സോമരാജ്, അമ്പിളി ദേവി, രാജി, ബിനു രാജ് എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലി സ്വാഗതവും വി.ഇ.ഒ. കെ.കെ. ബിജു നന്ദിയും രേഖപ്പെടുത്തി. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം കാര്‍ഷിക മേഖലയില്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതി രൂപീകരണമാണ് നടത്താന്‍ തീരുമാനം എടുത്തു.
'ചിങ്ങോലി കാര്‍ഷിക പരിശ്രമപദ്ധതി' എന്ന പേരില്‍ പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും രണ്ട് തരം ഔഷധസസ്യള്‍ ലക്ഷ്മിത്തരൂ, മുള്ളാത്ത അഞ്ച് തരം വൃക്ഷത്തൈകള്‍, മാതളം, പ്ലാവ്, പേര, മൊന്തന്‍ വാഴ, റംബൂട്ടാന്‍ എന്നിവയും ഇടിവിള കൃഷിക്കായി മഞ്ഞള്‍, ചേന, ചേമ്പ്, ഇഞ്ചി, പച്ചക്കറി എന്നിവ നട്ടുകൊടുക്കുന്നു. പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."