മലയാളി സംഘം മക്കയിലെ ആദ്യ ജുമുഅയുടെ നിര്‍വൃതിയില്‍
മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ മലയാളികള്‍ മക്കയിലെത്തിയ ശേഷമുള്ള ആദ്യ ജുമുഅയില്‍ പങ്കെടുത്ത നിര്‍വൃതിയില്‍. മദീനയില്‍ ഇക്കഴിഞ്ഞ എഴിനിറങ്ങിയ മലയാളി തീര്‍ഥാടകര്‍ പതിനാറു മുതലാണ് മക്കയിലേക്ക് യാത്ര തിരിച്ചത്.
ആദ്യ മൂന്നു ദിനങ്ങളിലായി മദീനയില്‍ വന്നിറങ്ങിയ തീര്‍ഥാടകരാണ് ഇന്നലെ വരെ മക്കയില്‍ എത്തിച്ചേര്‍ന്നത്. മക്കയിലെത്തിയ ഇവര്‍ ഉംറ നിര്‍വഹിച്ച ശേഷം വിശ്രമത്തിലായിരുന്നു.
ഇന്നലെ ഇവര്‍ ആദ്യ ജുമുഅക്ക് വിശുദ്ധ ഹറമില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ ആത്മ നിര്‍വൃതിയിലാണ്. ജുമുഅയില്‍ പങ്കെടുക്കാനായി വളരെ നേരത്തെ തന്നെ റൂമുകളില്‍ നിന്നും ഹാജിമാര്‍ മക്കയിലെ ഹറം പള്ളികളില്‍ എത്തിച്ചേര്‍ന്നിരുന്നു.
മക്കയില്‍ ജുമുഅ പ്രാര്‍ഥനക്ക് ശൈഖ് സഊദ് ബിന്‍ മുഹമ്മദ് അല്‍ ശുറൈമും മദീനയില്‍ ശൈഖ് സ്വലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈറും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."