HOME
DETAILS
MAL
ഇന്ത്യയിലും സിക്ക വൈറസ്; അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്ക് സ്ഥിരീകരിച്ചു
backup
May 27 2017 | 14:05 PM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.
ജനുവരിയില്‍ പരിശോധന നടത്തിയ ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെയുള്ളവരുടെ ഫലത്തിലാണ് സിക്ക സ്ഥിരീകരിച്ചത്. അഹമ്മദാബാദ് ബാപ്പുനഗറിലെ മൂന്നു പേര്‍ക്കാണ് സിക്ക ബാധിച്ചത്. 2016 ഫെബ്രുവരി 10 ന്റെയും 16 ന്റെയും ഇടയില്‍ നടത്തിയ 93 രക്ത സാമ്പിള്‍ പരിശോധയുടെ ഫലമാണ് 64 കാരന് സിക്ക പോസ്റ്റീവായി കണ്ടത്. 34, 22 വയസ്സുകളുള്ള രണ്ട് ഗര്‍ഭിണികളിലുമാണ് സിക്ക സ്ഥിരീകരിച്ചിരിക്കുന്നത്.
ലക്ഷണങ്ങള്‍
- ഈഡിസ് കൊതുകള്‍ മുഖാന്തിരമാണ് സിക്ക വൈറസുകള്‍ പരക്കുന്നത്
- വൈറസ് ബാധിച്ചാല്‍ മങ്ങിയ പനി, തൊലി വിങ്ങല്‍, ചെങ്കണ്ണ്, മസില്‍- സന്ധി വേദന, തലവേദന, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം
- ഡെങ്കിപ്പനി പോലുള്ള പനികളുടേതു തന്നെയാണ് ലക്ഷണം. വൈറസ് ബാധ തുടങ്ങുന്ന സമയത്ത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും
ലോകാരോഗ്യ സംഘടനയുടെ ഉപദേശം
- കൊതുകു നശീകരണപ്രവൃത്തി വ്യാപകമാക്കുക
- സിക്ക ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക
- പറ്റുന്ന സമയത്തൊക്കെ കൊതുക് വല, തടയുന്ന മറ്റു വസ്തുക്കള്‍ ഉപയോഗിക്കുക
- ലൈറ്റ് കളര്‍, ലോങ് സ്ലീവ് ഷര്‍ട്ടും പാന്റും ധരിക്കുക
- റൂമില്‍ കൊതുക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക
- കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള ഇടങ്ങള്‍ നശിപ്പിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."