HOME
DETAILS

മദീന വഴിയുള്ള ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ വരവ് ഇന്നവസാനിക്കും; ജിദ്ദ വിമാനങ്ങള്‍ ഇന്നുമുതല്‍

  
backup
July 19 2019 | 21:07 PM

%e0%b4%ae%e0%b4%a6%e0%b5%80%e0%b4%a8-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-2

 

മക്ക/മദീന: ഹജ്ജിനുള്ള വിദേശ തീര്‍ഥാടകരുടെ വരവ് ശക്തമായതോടെ ഇരു പുണ്യ ഹറമുകളിലും തിരക്കേറുന്നു. ഓരോ ദിനം കഴിയുംതോറും പതിനായിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മക്കയിലും മദീനയിലുമെത്തുന്നത്.
ഇതിനാല്‍ തന്നെ മക്ക ഹറം പള്ളിയിലും മദീന മസ്ജിദുന്നബവിയിലും തീര്‍ഥാടകരുടെ ഒഴുക്കാണ്. ഇനി വെറും മൂന്നാഴ്ച മാത്രമാണ് ഹാജിമാരുടെ വരവ് അവസാനിക്കാനുള്ളത്. ഇതിനുള്ളില്‍ അഷ്ടദിക്കുകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇതിനുള്ളില്‍ മക്കയില്‍ എത്തിച്ചേരും. നിലവില്‍ മദീനയിലും വിദേശ തീര്‍ഥാടകര്‍ വന്നിറങ്ങുന്നുണ്ടെങ്കിലും ഇവിടെ നിശ്ചിത ദിവസം കഴിച്ചു കൂട്ടുന്ന ഇവര്‍ മക്കയിലേക്ക് തിരിക്കുന്നുണ്ട്.
നിലവില്‍ ഇന്ത്യയിലെ വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും മദീനയിലേക്കുള്ള ഹാജിമാരുടെ വരവിനു ഇന്നത്തോടെ സമാപനമാകും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കു കീഴിലെ 63,000 തീര്‍ഥാടകരാണ് മദീനയില്‍ ഇന്നത്തോടെ ഇറങ്ങുന്നത്. ബാക്കിയുള്ള 77,000 പേര്‍ ഇന്ന് മുതല്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി മക്കയിലെത്തും. ഓഗസ്റ്റ് അഞ്ചിനായിരിക്കും ഇന്ത്യന്‍ തീര്‍ഥാടകരേയും വഹിച്ചുള്ള അവസാനവിമാനം ജിദ്ദയിലെത്തുക. ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുന്ന തീര്‍ഥാടകര്‍ ഹജ്ജ് കര്‍മത്തിനുശേഷം ഓഗസ്റ്റ് 19 മുതല്‍ മദീന സന്ദര്‍ശനത്തിന് തിരിക്കും. മദീനയില്‍ ഇന്നിറങ്ങുന്ന ഹാജിമാരുടെ അവസാന സംഘം ഇരുപത്തിയെട്ടാം തിയതിയാണ് മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്ക് തിരിക്കുക.
തുടര്‍ന്ന് ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ണമായും മക്കയില്‍ മാത്രമായി മാറും. എട്ടു ദിന മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകരെല്ലാം മക്കയിലെത്തി ഉംറ നിര്‍വഹിക്കുന്നുണ്ട്. നിലവില്‍ ഡല്‍ഹി, ഗയ, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. അഹമ്മദാബാദ്, മംഗളൂരു, കരിപ്പൂര്‍, കൊച്ചി, ഗുവാഹത്തി, മുംബൈ, ശ്രീനഗര്‍ എന്നിവിടങ്ങളിലെ തീര്‍ഥാടകരുടെ വരവാണ് പുരോഗമിക്കുന്നത്.
ഹജ്ജ് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ പുണ്യ ഭൂമിയിലെത്തിച്ചേര്‍ന്നത് 4,32,225 തീര്‍ഥാടകരാണെന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ഓഗസ്റ്റ് ഏഴിനാണ് അവസാന ഹജ്ജ് വിമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago